പാലക്കാട് ഷാഫിയ്ക്ക് വിജയം
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചു. 57559 വോട്ടുകള്‍ നേടിയ ഷാഫി 17483 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയ്ച്ചത്.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍ എന്‍ കൃഷ്ണദാസ് 38675 വോട്ടുകളും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭാ സുരേന്ദ്രന്‍ 40076 വോട്ടുകളും നേടി
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ കെ ദിവാകരനോട് മത്സരിച്ച് 7,403 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പക്ഷെ ഇടത് പാര്‍ട്ടിയ്ക്കായിരുന്നു പാലക്കാട് മുന്‍തൂക്കം.


Click it and Unblock the Notifications