പിറവം യുഡിഎഫിന് തന്നെ
പിറവം: പിറവം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന് വിജയം. 73770 വോട്ടുകള്‍ നേടിയ മന്ത്രി അനൂപിന് ജേക്കബിന് 6195 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം ജെ ജേക്കബിന് 67575 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്.
കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നാണ് പിറവം. 2011 ലെ പതിമൂന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എംജെ ജേക്കബിനോട് മത്സരിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ടിഎം ജേക്കബ് വിജയം നേടിയത്. എന്നാല്‍ ടിംഎം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന്, 2012 ല്‍ നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ മകന്‍ അനൂപ് ജേക്കബ് 12,070 വോട്ടിൻറെ ഭൂരിപക്ഷം നേടിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അച്ഛനോടും ഉപതിരഞ്ഞെടുപ്പില്‍ മകനോടും കട്ടയ്ക്ക് നിന്ന് മത്സരിച്ച എംജെ ജേക്കബ് ഇത്തവണ വിജയം പിടിച്ചെടുക്കുകയായിരുന്നു.
പിറവത്ത് നിന്നും 2006 ല്‍ ടിഎം ജേക്കബ്ബിനെ തോല്‍പ്പിച്ച് എജെ ജേക്കബ് നിയമസഭയിലെത്തിയിരുന്നു.












Click it and Unblock the Notifications