പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിന് സ്വതന്ത്ര വിജയം
കോട്ടയം: പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിസി ജോര്‍ജ്ജ് 27821 വോട്ടിന് വിജയിച്ചു.
61202 വോട്ടുകളാണ് പിസി ജോർജ്ജ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് കുട്ടി അഗസ്തി 34460 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പിസി ജോസഫ് 21743 വോട്ടുകളും നേടി.

2011 ല്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്തിയായി പൂഞ്ഞാറില്‍ നിന്ന് മത്സരിച്ച പസി ജോര്‍ജ്ജ് 15714 വോട്ടുകള്‍ക്കാണ് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. മോഹന്‍ തോമസിനെ പരാജയപ്പെടുത്തിയത്. 2006 ല്‍ സെക്യുലര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി ജോര്‍ജ്ജ് 7637 വോട്ടുകള്‍ക്കാണ് ടിവി എബ്രഹാമിനെ തോല്‍പിച്ചത്.
ഇന്ന് പിസി സ്വതന്ത്ര്യനാണ്. ഇനി ആരെ പിന്തുണയ്ക്കും എന്നതാണ് ചോദ്യം. വിഎസ് അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ എല്‍ഡി എഫിന് പിന്തുണ നല്‍കുമെന്നും പിണറായിക്ക് നല്‍കില്ല എന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. എന്നാല്‍ പിസിയെ എല്‍ഡിഎഫ് എടുക്കില്ല എന്നാണ് വൈക്കം വിശ്വം പറഞ്ഞത്. ഇനി കാത്തിരുന്ന് കാണാം












Click it and Unblock the Notifications