സുല്‍ത്താന്‍ ബത്തേരി വലത്തോട്ട് തന്നെ ഐസിക്ക് വിജയം
സുല്‍ത്താന്‍ ബത്തേരി: ബത്തേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായ ഐസി ബാലകൃഷ്ണൻ വിജയിച്ചു. 11416 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രുക്മണി സുബ്രമണ്യനെ പരാജയപ്പെടുത്തിയത്. ആദ്യവാസി ഗോത്ര മഹാസഭ നേതാവ് സികെ ജാനുവായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ തവണ സിപിഎമ്മിലെ ഇഎ ശങ്കരനേക്കാള്‍ 7583 വോട്ടുകള്‍ അധികം നേടിയാണ് ഐസി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. 1977 മുതല്‍ 2011 വരെ നടന്ന ഒമ്പത് നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയാണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കൈയ്യടക്കിയത്. രണ്ട് തവണ സിപിഎം സ്ഥാനാര്‍ത്ഥികളും വിജയിച്ചിട്ടുണ്ട്.

2006ല്‍ സിപിഎമ്മിലെ പി കൃഷ്ണ പ്രസാദ് 25540 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഡിഐസിയിലെ എന്‍ഡി അപ്പച്ചനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ 2001ല്‍ വീണ്ടും മണ്ഡലം കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു. നിലവിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വളക്കുകള്‍ സിപിഎമ്മിന് അനുകൂലമാകുമെന്നും പ്രതീക്ഷിച്ചിരുന്നു.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിലും ഇടതിന് തന്നെയായിരുന്നു വിജയം. 63,165 വോട്ടുകളായിരുന്നു അന്ന് സിപിഐ സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്.












Click it and Unblock the Notifications