തൃക്കാക്കരയില്‍ പിടി തോമസിന് വിജയം
എറണാകുളം: തൃക്കാക്കരയില്‍ വിജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി പിടി തോമസിന്.11996 വോട്ടുകളുടെ ഭൂരിപക്ഷത്തെടെയാണ് എതിര്‍ സ്ഥാനാര്‍ത്തി സെബാസ്റ്റിയന്‍ പോളിനെ തോല്‍പ്പിച്ചത്. എസ് സജിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
പിടി തോമസിന് 61451 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റിയന്‍ പോളിന് 49455 വോട്ടുകളാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സജിലിന് 21247 വോട്ടുകളും ലഭിച്ചു.

2009ല്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പിടി തോമസ് നിയമ സഭയിലേക്ക് ഇത് അഞ്ചാം തവണയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാനാണ് തൃക്കാക്കരയില്‍ ജയിച്ചത്. 22406 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. എഇ ഹസൈനാറാണ് അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി












Click it and Unblock the Notifications