വൈക്കം എല്‍ഡിഎഫിനൊപ്പം
വൈക്കം: സംവരണ മണ്ഡലമായ വൈക്കത്തിന് കൂറ് ഇടതിനോടാണ്. സിപിഐ സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ കൂടുതല്‍ തവണ വിജയിച്ചിട്ടുള്ളത്. ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സികെ ആശയാണ് വൈക്കത്ത് വിജയിച്ചത്. 24584 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.
സിപിഐയുടെ സിറ്റിംഗ് മണഡ്‌ലത്തില്‍ കന്നിയങ്കത്തിനിറങ്ങിയതാണ് എഐവൈഎഫ് നേതാവ് സികെ ആശ. മണ്ഡലത്തിന്റെ പൊതുസ്വഭാവം ആശയുടെ വിജയത്തിന് അനുകൂലമായിരുന്നു. സിപിഐയുടെ കോട്ടയായ വൈക്കം കോണ്‍ഗ്രസിനൊപ്പം നിന്നത് വളരെ കുറച്ച് തിരഞ്ഞെടുപ്പുകളില്‍ മാത്രം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരംഗത്തിറങ്ങിയത് സനീഷ് കുമാറാണ്.

കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍കെ നീലകണ്ഠന്‍ ബിജെഡിഎസിന് വേണ്ടി മത്സരംഗത്തിറങ്ങി. ഇതോടെ മൂന്ന് മൂന്നണികള്‍ തമ്മിലുള്ള മത്സരത്തിനാണ് വൈക്കം വേദിയായത്. 2011ല്‍ 62603 വോട്ടുകള്‍ നേടിയാണ് സിപിഐ സ്ഥാനാര്‍ത്ഥി കെ അജിത്ത് വിജയിച്ചത്. 2006ലും അജിത്ത് തന്നെയാണ ്മണ്ഡലത്തില്‍ വിജയിച്ചത്.












Click it and Unblock the Notifications