ഇടതുപക്ഷമാണ് ശരിയെന്ന് ജനം വിധിയെഴുതി; പ്രതികരണവുമായി വിഎസ്
കേരളത്തില്‍ ഇടത് തരംഗം. ചരിത്രം സൃഷ്ടിച്ചു കൊണ്ട് പിണറായി വിജയന് നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുമെന്നുറപ്പായിരിക്കുകയാണ്. നിലവിലെ ഫല സൂചനകള്‍ പ്രകാരം 140 ല്‍ 95 സീറ്റുകളിലും എല്‍ഡിഎഫ് തന്നെയാണ് ലിഡ് ചെയ്യുന്നത്. 43 ഇടത്ത് മാത്രമാണ് യുഡിഎഫിന് ലീഡ് നേടാന്‍ സാധിച്ചിട്ടുള്ളത്. അതേസമയം എന്‍ഡിഎ രണ്ടിടത്ത് ലീഡ് ചെയ്യുന്നുണ്ട്.
എല്‍ഡിഎഫ് വിജയം ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന് രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. അച്യുതാനന്ദന്റെ വാക്കുകളിലേക്ക്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില്‍ ഇടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം വന്‍ വിജയമാണ് എല്‍ഡിഎഫ് മുന്നില്‍ കാണുന്നത്. മന്ത്രിമാരായ എംഎം മണിയും ടിപി രാമകൃഷ്ണനും വിജയം ഉറപ്പിച്ചിട്ടുണ്ട്. കടകംപള്ളിയും വിജയത്തിലേക്ക് കുതിക്കുകയാണ്.
Recommended Video

-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications