'നത്തിംഗ് ഡൂയിങ്'; വെല്ലുവിളി പോലുമാകാതെ ട്വന്റി 20!
തദ്ദേശ തിരഞ്ഞെടുപ്പില്‍ കാഴ്ച വച്ച പ്രകടനത്തിന്റെ കരുത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് വെല്ലുവിളിയാകുമെന്ന് കരുതിയിരുന്നവരാണ് ട്വന്റി 20. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്ത് വന്നു കഴിയുമ്പോള്‍ ട്വന്റി 20യ്ക്ക് തങ്ങളുടെ പഞ്ചായത്തുകള്‍ക്കപ്പുറത്തേക്ക് സ്വാധീനം സൃഷ്ടിക്കാന്‍ പോലും സാധിച്ചിട്ടില്ല.
എറണാകുളം ജില്ലയില്‍ വിവിധ മണ്ഡലങ്ങളില്‍ ട്വന്റി 20 മത്സരിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലത്തെ ഫല സൂചനകള്‍ പ്രകാരം കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും നാലമത് എത്താന്‍ മാത്രമേ ട്വന്റി 20യ്ക്ക് സാധിച്ചതുള്ളൂ. കുന്നത്തുനാട്ടില്‍ മാത്രമാണ് അല്‍പ്പമെങ്കിലും വോട്ട് സമാഹരിക്കാന്‍ സാധിച്ചത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

കുന്നത്തുനാട്ടില്‍ 31703 വോട്ടുകള്‍ നേടിയപ്പോള്‍ തൃക്കാക്കരയില്‍ 4300, കൊച്ചിയില്‍ 19550, കോതമംഗലത്ത് 2693, മൂവാറ്റുപുഴയില്‍ 344 വോട്ടുകള്‍ വീതമാണ് ട്വന്റി 20യ്ക്ക് നേടാനായത്. ഇവിടുങ്ങൡ വലിയ തോതിലുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ട്വന്റി 20 നടത്തിയിരുന്നതായിരുന്നു. കുന്നത്തുനാട്ടിലെ നാല് പഞ്ചായത്തുകളില്‍ അധികാരത്തിലെത്തിയന്റെ ആവേശമായിരുന്നു ട്വന്റി 20യെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചത്.
വെല്ലുവിളിയാകുമെന്ന് കരുതിയ തൃക്കാക്കരയിലടക്കം കാര്യമായ വോട്ട് നേടാന്‍ ട്വന്റി 20യ്ക്ക് സാധിച്ചിട്ടില്ല. ശക്തായ രാഷ്ട്രീയ പോര് കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇത്. അതുകൊണ്ട് തന്നെ ട്വന്റി 20യ്ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തത് വളരെ ശ്രദ്ധേയമായ വസ്തുതതയാണ്.
Recommended Video

അതേസമയം കേരളത്തില്‍ ശക്തമായ ഇടതുതരംഗമാണ് കണ്ടത്. ചരിത്രം കുറിച്ചു കൊണ്ട് പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുകയാണ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളില്‍ 99 ഇടത്തും ഇടുതപക്ഷ മുന്നണിയാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. 41 ഇടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടാക്കാനായത്.
അതേസമയം കഴിഞ്ഞ തവണ തുറന്ന എന്‍ഡിഎയുടെ അക്കൗണ്ട് ഇത്തവണ കേരളം ക്ലോസ് ചെയ്തു. നേമമടക്കം മത്സരിച്ച എല്ലായിടത്തും ബിജെപി നയിക്കുന്ന എന്‍ഡിഎ പരാജയപ്പെടുകയായിരുന്നു. പാലക്കാട് ഈ ശ്രീധരന്‍ മാത്രമാണ് അല്‍പ്പമെങ്കിലും മത്സരം കാഴ്ചവച്ചത്. എന്നാല്‍ അവസാന ലാപ്പില്‍ ഓടിക്കയറി ഷാഫി പറമ്പില്‍ പാലക്കാടും ബിജെപിയില്‍ നിന്നും തട്ടിയകറ്റുകയായിരുന്നു.












Click it and Unblock the Notifications