Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന്റെ അടിത്തറ തന്നെ ശിഥിലമാകും; ഏറ്റവും മികച്ച വിജയം നേടുമെന്ന് വിജയരാഘവന്‍

കേരള നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച വിജയം സ്വന്തമാക്കുമെന്ന് എ വിജയരാഘവന്‍. ഇതുവരെ ഉളളതില്‍ വച്ച് ഏറ്റവും മികച്ച വിജയം ഇടതുപക്ഷത്തിനുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ തന്നെ ശിഥിലമാകുമെന്നാണ് അദ്ദേഹം പറയുന്നത്.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു വിജയരാഘവന്‍. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമായി മാറാന്‍ പോവുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. അടിസ്ഥാനമായ ഘടകങ്ങള്‍ വച്ചു കൊണ്ടാണ് വിജയം ഉറപ്പു പറയുന്നതെന്നും അദ്ദേഹം പറയുന്നത്.

Vijayaraghavan

സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പിന്മബലമുണ്ടെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. അതേസമയം രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദള്ളും യുഡിഎഫ് വിട്ടതോടെ യുഡിഎഫിന്റെ അടിത്തറ തന്നെ ശിഥിലമായിരിക്കുകയാണ്. യുഡിഎഫിനെ പിന്തുണയ്ക്കുന്ന ഘടകകക്ഷികളില്‍ തന്നെ സാധാരണക്കാര്‍ ഇടതുപക്ഷത്തിലേക്ക് മാറിയിട്ടുള്ള കാലമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

പ്രതിസന്ധികളുടേയും പ്രയാസങ്ങളുടേയും ഇടയില്‍ ഏറ്റവും മികച്ച ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാഴ്ചവച്ചത്. അത് ജനങ്ങളുടെ പിന്തുണയും സ്വീകാര്യതയും നേടിയിട്ടുണ്ട്. ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതികൂലമായ സാഹചര്യമൊന്നും കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എക്‌സിറ്റ്‌പോളുകളില്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    #Breaking; #KLElectionResults: കണ്ണൂർ ജില്ലയിലെ 9 മണ്ഡലങ്ങളിൽ എൽ ഡിഎഫ് മുന്നിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+