കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയും പത്മജയും എടുത്തില്ല; തൃശ്ശൂരില്‍ ഇടതുകാറ്റ് തന്നെ

Google Oneindia Malayalam News

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞു വീശിയ ഇടതുകാറ്റ് തൃശ്ശൂരിലും. കേരളം ഉറ്റു നോക്കിയ തൃശ്ശൂര്‍ മണ്ഡലമടക്കം 13 ല്‍ 12 ഇടത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കുതിപ്പ്. ഇത്തവണത്തെ ഏറ്റവും ശക്തമായ മത്സരം കണ്ട മണ്ഡലങ്ങളിലൊന്നായിരുന്നു തൃശ്ശൂര്‍. ബിജെപിയുടെ സുരേഷ് ഗോപിയായിരുന്നു മണ്ഡലത്തില്‍ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ മുന്നില്‍. പിന്നീട് യുഡിഎഫിന്റെ പദ്മജയും മുന്നേറ്റം കാഴ്ചവച്ചു.

ഒടുവില്‍ സൈലന്റ് കില്ലറായി മാറിയ എല്‍ഡിഎഫിന്റെ പി ബാലചന്ദ്രന്‍ ആവേശകരായ ജയം സ്വന്തമാക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം 946 വോട്ടകളുടെ ലീഡോടെയാണ് പി ബാലചന്ദ്രന്‍ തൃശ്ശൂരില്‍ ജയിച്ചിരിക്കുന്നത്. അതേസമയം തൃശ്ശൂര്‍ എടുക്കാനായി വന്ന സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

Suresh Gopi

നാട്ടികയിലും എല്‍ഡിഎഫിനാണ് വിജയം. എല്‍ഡിഎഫിന്റെ സിസി മുകുന്ദന്‍ 28431 വോട്ടുകളുടെ ലീഡുമായി വിജയം ഉറപ്പിച്ചതായാണ് ഫല സൂചനകള്‍ വ്യക്തമാക്കുന്നത്. യുഡിഎഫിന്റെ സുനില്‍ ലാലൂര്‍ ആണ് പിന്നിലുള്ളത്. കയ്പമംഗലത്തും എല്‍ഡിഎഫ് വന്‍ വിജയം ത്‌ന്നെ സ്വന്തമാക്കി. 22698 വോട്ടുകളുടെ ലീഡോടെ ഇടി ടൈസണ്‍ കരുത്തുറ്റ വിജയം സ്വന്തമാക്കിയതായാണ് അവസാന നിമിഷത്തെ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

ജില്ലയിലെ ശ്രദ്ധേയമായൊരു മണ്ഡലമായ ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫിന്റെ ആര്‍ ബിന്ദു ആറായിരത്തോളം വോട്ടുകളുടെ ലീഡോടെയാണ് യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനെ പിന്നിലാക്കിയത്. ജേക്കബ് തോമസായിരുന്നു ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പുതുക്കാട് കെകെ രാമചന്ദ്രന്‍ 27353 വോട്ടുകളുടെ ലീഡോടെയും ജയം ഉറപ്പിച്ചു. ജില്ലയില്‍ ചാലക്കുടി മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. 1057 വോട്ടുകളുടെ മാത്രം ലീഡിനാണ് സനീഷ്‌കുമാര്‍ ഇവിടെ ജയിച്ചത്.

ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

24000ത്തിനടുത്ത വോട്ടുകളുടെ ലീഡോടെയാണ് കൊടുങ്ങല്ലൂരില്‍ വിആര്‍ സുനില്‍കുമാര്‍ ജയിച്ചുകയറുന്നത്. യുഡിഎഫിന്റെ എംപി ജാക്‌സനാണ് പിന്നിലുള്ളത്. ചേലക്കരയില്‍ എല്‍ഡിഎഫ് തങ്ങളുടെ മിന്നും വിജയം ആവര്‍ത്തിച്ചു. 39400 വോട്ടുകളുടെ ലീഡോടെയാണ് ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ ജയിച്ചത്. യുഡിഎഫിന്റെ സിസി ശ്രീകുമാറാണ് രണ്ടാമത്. കുന്ദംകുളത്ത് എസി മൊയ്തീന്‍ 26631 വോട്ടുകളുടെ ലീഡോടെ വിജയം സ്വന്തമാക്കി.

ഗുരുവായൂരില്‍ എന്‍കെ അക്ബറും മണലൂരില്‍ മുരളി പെരുനെല്ലിയും ഒല്ലൂരില്‍ കെ രാജനും മിന്നും വിജയങ്ങളാണ് സ്വന്തമാക്കിയത്. എല്ലാവരും ഉറ്റുനോക്കിയ വടക്കാഞ്ചേരിയില്‍ 15170 വോട്ടുകളുടെ ലീഡിലാണ് യുഡിഎഫിന്റെ അനില്‍ അക്കരയെ സേവ്യര്‍ ചിറ്റിലപ്പിള്ളി പരാജയപ്പെടുത്തിയത്. ഈ പരാജയത്തെ തുടര്‍ന്ന് താന്‍ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ല എന്ന തീരുമാനത്തില്‍ എത്തിയതായാണ് അനില്‍ അക്കരെ പറയുന്നത്.

Recommended Video

cmsvideo
NDA couldn't open account in kerala assembly election

English summary
kerala assembly election result 2021 Thrissur District Results LDF Is Miles Ahead Of Opposition, Read More In Malayalam Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X