സഖാക്കളേ സുഹൃത്തുക്കളേ, ലാല്‍സലാം! കേരളത്തിന് അഭിവാദ്യവുമായി യെച്ചൂരി
കേരളത്തില്‍ വീണ്ടും ഇടത് സര്‍ക്കാര്‍ അധികാരത്തിലേക്ക്. ചരിത്ര വിജയവുമായാണ് പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാര്‍ വീണ്ടുമെത്തുന്നത്. എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേക്ക് എത്തിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഖാക്കളേ, സുഹൃത്തുക്കളേ ലാല്‍സലാം എന്ന് അഭിസംബോധന ചെയ്താണ് യെച്ചൂരി സംസാരിച്ച് തുടങ്ങിയത്.
ഇടത് മുന്നണിയില്‍ ആഴത്തില്‍ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് യെച്ചൂരി പറഞ്ഞു. വീണ്ടും തിരഞ്ഞെടുത്തതിന് നന്ദി പറയുന്നതായും അദ്ദേഹം പറയുന്നു. സര്‍ക്കാരിലുണ്ടായ വിശ്വാസമാണ് ജനങ്ങള്‍ കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയിലും മറ്റ് ദുരിതങ്ങളിലും ലോക്തതിന് കേരളാ മോഡല്‍ കാഴ്ചവച്ചുവെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഇന്ത്യയുടെ ഭരണഘടനയേയും സാഹോദര്യത്തേയും സംരക്ഷിക്കുന്ന സര്‍ക്കാരായിരുന്നു ഇതെന്നും കേരളത്തിലെ ജനങ്ങള്‍ എല്ലാ പ്രശ്‌നത്തിലും ഇനിയും ശക്തമായും ഒറ്റക്കെട്ടായും നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദനും കേരളത്തില്‍ വീണ്ടും ഇടത് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഇടതുപക്ഷമായിരുന്നു ശരിയെന്ന് ജനം വിധിയെഴുതിയെന്നാണ് അച്യുതാനന്ദന്‍ പറഞ്ഞത്. കേരളത്തില്‍ വര്‍ഗീയതയ്ക്ക് മണ്ണില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications