• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മലപ്പുറത്ത് 270 കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രം തടസ്സപ്പെട്ടു: തിരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ശ്രമം

  • By Siniya

മലപ്പുറം : രണ്ടാംഘട്ട തദ്ദേശ തിരഞ്ഞടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം. ഈ ജില്ലയില്‍ മാത്രം 270 കേന്ദ്രങ്ങളില്‍ വോട്ടിംഗ് യന്ത്രം തടസ്സപ്പെട്ടത്. യന്ത്രത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. സെല്ലോടേപ്പുകളും സ്റ്റികറുകളും വോട്ടിംഗ് യന്ത്രത്തില്‍ ഒട്ടിച്ചതായി കണ്ടെത്തി. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലുള്ള ബൂത്തുകളിലാണു വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കണ്ടെത്തിയത ബൂത്തുകളില്‍ വോട്ടെടുപ്പ് തടസപ്പെട്ടതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കലക്ടറോടു വിശദീകരണം തേടി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തൃശ്ശൂരിലും യന്ത്ര തകരാറുകള്‍ വ്യാപകമാണ്. തൃശൂര്‍ ജില്ലയിലെ 30 ഓളം വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. മലപ്പുറത്ത് വോട്ടെടുപ്പ് അട്ടിമറി ശ്രമമെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണു തൃശൂരില്‍നിന്നുള്ള റിപ്പോര്‍ട്ട്. തകരാര്‍ അന്വേഷിക്കണമെന്ന് കെ പി എ മജീദ് ആവശ്യപ്പെട്ടു. വോട്ടിംഗിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും കെ പി എ മജീദ് പറഞ്ഞു. നിര്‍മ്മാണ തകരാണെന്ന് ഭരണകൂടം പറഞ്ഞു.

തകരാറിലായ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. സംഭവത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ല. ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് ഗുരുതര പ്രശ്‌നമായിട്ടുണ്ടെന്ന് സിപിഎം പരാതിപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടിയുണ്ടാകുന്നില്ല. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടം നടക്കുന്ന മിക്ക ജില്ലകളിലും രാവിലെ കനത്ത മഴയാണ്.

എന്നാല്‍ കനത്ത മഴയെ അവഗണിച്ചും വോട്ടിംഗ് പുരോഗമിക്കുന്നുണ്ട്.

English summary
Kerala second phase panchayath election onn Thursday on seven districts. 270 polls booths voting machines are complain on malappuram districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more