കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് സൗത്തിലെ കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കൊവിഡ്. മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്കാണ് കൊവിഡ് സ്ഥിരീരിച്ചതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൗണ്ടിംഗ് സെന്ററിലെ പരിശോധനയിലാണ് മൂന്ന് പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്.

നേരത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട നടപടികളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍, അല്ലെങ്കില്‍ ആര്‍എടി ടെസ്റ്റില്‍ നെഗറ്റീവ് ആയതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വേണം. അല്ലാത്തപക്ഷം വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശനം അനുവദിക്കില്ല.

Covid 19

അതേസമയം തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി. പുറത്ത് വരുന്ന ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. 140 മണ്ഡലങ്ങളില്‍ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ 40 ഇടങ്ങളില്‍ എല്‍ഡിഎഫാണ് മുന്നിട്ടു നല്‍ക്കുന്നത്. 26 ഇടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നതായി സൂചനകള്‍ ലഭിക്കുന്നുണ്ട്. പ്രതീക്ഷിച്ചത് പോലെ തന്നെ ഉടുമ്പന്‍ ചോലയില്‍ മന്ത്രി എംഎം മണി മികച്ച തുടക്കമാണ് തപാല്‍ വോട്ടില്‍ നേടുന്നതന്നാണ് സൂചന. കൊടുവള്ളില്‍ എംകെ മുനീര്‍ മുന്നിലുണ്ട്. വടകരയില്‍ കെകെ രമയും തപാല്‍ വോട്ടില്‍ ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച വിജയം സ്വന്തമാക്കുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫിന്റെ അടിത്തറ തന്നെ ശിഥിലമാകുമെന്നും അദ്ദേഹം പറയുന്നു.

കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
#Breaking; #KLElectionResults: കണ്ണൂർ ജില്ലയിലെ 9 മണ്ഡലങ്ങളിൽ എൽ ഡിഎഫ് മുന്നിൽ

English summary
Kerala Assembly Election 2021 Three Counting Agents Tested Positive For Covid 19 In Kozhikode, Read More In Malayalam Here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X