കെകെ രമയ്ക്ക് വോട്ട് കുത്തുമെന്ന് സനല്‍ കുമാര്‍ ശശിധരന്‍
താന്‍ കെകെ രമയ്ക്ക് വോട്ട് ചെയ്യുമെന്ന് തുറന്ന് പറഞ്ഞ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലൂടെയാണ് സനല്‍ തന്റെ വോട്ട് രമയ്ക്കാണെന്ന് പറഞ്ഞത്.
തിരുവനന്തപുരത്തുകാരനായ സനല്‍ കുമാര്‍ ശശിധരന് എങ്ങിനെയാണ് രമ മത്സരിയ്ക്കുന്ന വടകര മണ്ഡലത്തില്‍ വോട്ട് കുത്താന്‍ കഴിയുക എന്നാണ് ചിലരുടെ സംശയം. അതിന് ഒരു പുഞ്ചിരിയാണ് സനലിന്റെ മറുപടി.

എന്തായാലും സനല്‍ വടകര വോട്ടുള്ള തിരുവനന്തപുരത്തുകാരനായാലും ഇല്ലെങ്കിലും ഫേസ്ബുക്ക് പോസ്റ്റിനെ കളിയാക്കിയും പിന്തുണച്ചും കമന്റുകള്‍ ധാരാളം വരുന്നുണ്ട്.
കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്ന് പറഞ്ഞാല്‍ മതി, അധികം ഡെക്രേഷനൊന്നും വേണ്ട എന്നാണ് ചില കമന്റ്. 'കെകെ രമയ്ക്ക് വോട്ട് കുത്തും' എന്ന പ്രസ്ഥാവനയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കാത്തവരുമില്ല.












Click it and Unblock the Notifications