കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ്‌ അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക്‌ പിരിച്ചുവിടും; ചെന്നിത്തല

Google Oneindia Malayalam News

ആലപ്പുഴ: യുഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക്‌ പിരിച്ചുവിടുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. കേരള ബാങ്ക്‌ രൂപീകരിച്ചത്‌ തന്നെ നിയമവിരുദ്ധമായാണ്‌. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച സ്ഥാപനമാണിതെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു. കേരള ബാങ്കിലെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി ഉത്തരവ്‌ സംസ്ഥാനത്തിനേറ്റ തിരിച്ചടിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം സംസ്ഥാനത്ത്‌ തുടരുമ്പോഴും സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്‌. അര്‍ഹതപ്പെട്ടവരെ സ്ഥിരപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ഇടത്‌പക്ഷ അനുഭാവികളെ മാത്രമായി നിയമിക്കുന്നതിനെയാണ്‌ എതിര്‍ക്കുന്നത്‌. ഉദ്യോഗാര്‍ഥികള്‍ മുട്ടിലിഴഞ്ഞ്‌ അപേക്ഷിച്ചിട്ടും മുഖ്യമന്ത്രിക്ക്‌ മനസലിവുണ്ടാകുന്നില്ല. ഇത്‌ ധാഷ്യട്യമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. ആലപ്പുഴയില്‍ ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു.

chennithala

ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ കൊണ്ടുവന്ന പുതിയ അഞ്ച്‌ മെഡിക്കല്‍ കോളേജുകളും ഇടത്‌ സര്‍ക്കാര്‍ അട്ടിമറിച്ചതായും ചെന്നിത്തല ആരോപിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജ്‌ ഇല്ലാതാക്കി. വയനാട്‌ മെഡിക്കല്‍ കേളേജിന്‌ നല്‍കിയ സൗജന്യ ഭൂമി വേണ്ടെന്നു വെച്ചു. ഹരിപ്പാട്‌ മെഡിക്കല്‍ കോളേജും ഇല്ലാതാക്കി. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത നടപടികളാണ്‌ ഇടത്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി.
മോഡിക്കല്‍ കോളേജുകള്‍ അട്ടിമറിക്കപ്പെട്ടത്‌ കൊവിഡ്‌ കാലത്ത്‌ വലിയ പ്രതിസന്ധിക്കിടയാക്കി. ആലപ്പുഴയില്‍ നാല്‌ മന്ത്രിമാരുണ്ടെങ്കിലും അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെചുന്നില്ലെന്നും പ്രതിപക്ഷ നേതാവ്‌ കുറ്റപ്പെടുത്തി

സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
WHO approved covishield vaccine for emergency use

English summary
opposition leader Ramesh chennithala against Kerala bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X