ഈ 3000 ന് 30000ത്തിന്റെ വിലയുണ്ട്, നന്ദി വാക്കില്‍ ഒതുങ്ങില്ല; ജയത്തിന് പിന്നാലെ ഷാഫി പറമ്പില്‍
പാലക്കാട്: വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ തന്നെ കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു പാലക്കാട്. ബിജെപിയുടെ ഇ ശ്രീധരന്‍ തുടക്കം മുതല്‍ വന്‍ മുന്നേറ്റമായിരുന്നു മണ്ഡലത്തില്‍ കാഴ്ചവച്ചത്. തുടക്കത്തില്‍ കേരളത്തില്‍ മൂന്ന് സീറ്റുകളില്‍ മുന്നിട്ടു നിന്നിരുന്ന എന്‍ഡിഎ ഒടുവില്‍ പാലക്കാട് മാത്രമാണ് ലീഡ് കാണിച്ചത്. എന്നാല്‍ അവസാന ലാപ്പില്‍ ഷാഫി പറമ്പില്‍ കുതിച്ചു കയറുകയായിരുന്നു.
അതേസമയം തന്നെ ജയിപ്പിച്ച പാലക്കാടിലെ ജനങ്ങളോട് ഷാഫി പറമ്പില്‍ നന്ദി പറഞ്ഞു. നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങില്ലെന്നും ജനങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നും ഷാഫി പറഞ്ഞു. ഇത് വെറും മൂവായിരമല്ല, എനിക്കിത് മുപ്പതിനായിരം ആണെന്നായിരുന്നു ഷാഫി പറഞ്ഞത്. കൈവിടാതെ ചേര്‍ത്തു പിടിച്ച പാലക്കാടിന് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

Recommended Video
അതേസമയം എല്‍ഡിഎഫ സ്ഥാനാര്‍ത്ഥിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനേയും വിളിച്ചിരുന്നുവെന്നും ഷാഫ പറഞ്ഞു. പാലക്കാടിന്റെ വികസനത്തിന് അവരുടെ പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥിച്ചതായും ഷാഫി അറിയിച്ചു. ഷാഫിയ്ക്ക് പാലക്കാട് ഹാട്രിക് വിജയമാണ് സമ്മാനിച്ചിരിക്കുന്നത്. 3840 വോട്ടുകള്‍ക്കായിരുന്നു ഷാഫി ഇ ശ്രീധരനെ പരാജയപ്പെടുത്തിയത്.
അതേസമയം കേരളത്തില്‍ ശക്തമായ ഇടതുതരംഗമാണ് കാണുന്നത്. 140 ല്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. 41 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി പോയിരിക്കുകയാണ് യുഡിഎഫ്. എന്‍ഡിഎയ്ക്ക് ഒരു സീറ്റും നേടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ നഷ്ടമായിരിക്കുകയാണ്.












Click it and Unblock the Notifications