കേരളത്തില്‍ 'പിണറായിസം' എന്ന് പി.സി ജോര്‍ജ്; പിസിക്കെതിരെ പൂഞ്ഞാറില്‍ ആദരാഞ്ജലി ഫ്ളക്‌സ്
കോട്ടയം: പൂഞ്ഞാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പരാജയം ഏറ്റുവാങ്ങി പിസി ജോര്‍ജ്. കഴിഞ്ഞ 40 വര്‍ഷത്തെ പതിവിനാണ് പൂഞ്ഞാര്‍ ഇത്തവണ അവസാനമിട്ടിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് പിസി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. പതിമൂവായിരത്തോളം വോട്ടുകളുടെ ലീഡോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം.
മൂന്ന് മുന്നണിക്കെതിരെ മത്സരിച്ച തന്നെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ച പൂഞ്ഞാറിലെ ജനങ്ങളോട് നന്ദി പറയുന്നതായി പിസി ജോര്‍ജ് പറഞ്ഞു. അതേസമയം ഈ തിരഞ്ഞെടുപ്പില്‍ കണ്ടത് പിണറായിസം ആണെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. പരാജയം ഉറപ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു പിസി ജോര്‍ജ്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ആദ്യം നന്ദി പറയാനുള്ളത് മൂന്ന് മുന്നണികള്‍ക്കെതിരെ മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം നല്‍കിയ പൂഞ്ഞാറിലെ ജനതയോടാണ്. ഇല്ലെങ്കില്‍ അത് നന്ദിയില്ലായ്മയായിരിക്കും. മൂന്ന് മുന്നണികള്‍ മാത്രമല്ല, തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയും എനിക്കെതിരെ നിന്നു. എന്നിട്ടും രണ്ടാം സ്ഥാനത്ത് എത്തിച്ച ജനങ്ങള്‍ക്ക് ഏത് ഭാഷയില്‍ നന്ദി പറഞ്ഞാലും മതിയാകില്ലെന്നായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്.
ഈ തിരഞ്ഞെടുപ്പില്‍ പിണറായിസം തന്നെയാണ്. എല്‍ഡിഎഫിന്റെ, സിപിഎമ്മിന്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല യഥാര്‍ത്ഥത്തില്‍ പിണറായിയുടെ നേട്ടമാണിത്. കേരളത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം അമ്പതിനായിരം ആവുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം
അതേസമയം പരാജയം ഉറപ്പിച്ചതിന് പിന്നാലെ പൂഞ്ഞാറില്‍ പിസി ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഈരാറ്റുപേട്ടയിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ആരാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് എന്നത് വ്യക്തമല്ല.












Click it and Unblock the Notifications