ക്യു പ്രതീക്ഷ നല്‍കുന്നു എന്ന് ജഗദീഷ്
കൊല്ലം: പോളിങ് ബൂത്തിലെ ക്യൂ തനിക്ക് പ്രതീക്ഷ നല്‍കുന്നു എന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷ്. ഏഴ് മണി മുതല്‍ എല്ലാ പോളിങ് ബൂത്തുകളിലും നല്ല ക്യൂ ആണ്. ആ ക്യൂ എനിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നെ സംബന്ധിച്ച് ഇത് വളരെ വലിയൊരു ഊര്‍ജ്ജമാണ്, ആവേശമാണ്. പ്രചരണ രംഗത്തുള്ള ആവേശം പോളിങ് ദിനത്തിലും ഉണ്ടായിരിയ്ക്കുക എന്നത് നല്ലൊരു അനുഭവമാണ്- ജഗദീഷ് പറഞ്ഞു.

പത്തനാപുരത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നതിനപ്പുറം, സിനിമാ താരങ്ങള്‍ തമ്മിലുള്ള ഏറ്റമുട്ടലാണ് നടക്കുന്നത്. കെബി ഗണേഷ് കുമാറും ഭീമന്‍ രഘുവുമാണ് ഇവിടെ ജഗദീഷിന്റെ എതിര്‍സ്ഥാനാര്‍ത്ഥികള്‍.












Click it and Unblock the Notifications