രഞ്ജിനി ഹരിദാസ് വോട്ട് ചെയ്തു, ഇത്തവണ ചൂണ്ട് വിരലില്‍ തന്നെ
രഞ്ജിനി ഹരിദാസ് എന്ത് ചെയ്താലും വിവാദമാണ്. ഇത്തവണ വോട്ട് ചെയ്തത് വിവാദമാക്കാതിരിക്കാന്‍ താരം ശ്രദ്ധിച്ചിരിയ്ക്കാം. തന്റെ വോട്ടവകാശം രേഖപ്പെടുത്തിയ ശേഷം ഇത്തവണയും രഞ്ജിനി സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ നടുവിരലില്‍ മഷിപുരട്ടി, അത് ഉയര്‍ത്തി പിടിച്ച് സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ ഇട്ടത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. രഞ്ജിനി ജനാധിപത്യത്തെ അവഹേളിച്ചു എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, ഇത്തവണ കൃത്യമായി ചൂണ്ട് വിരലില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. ആ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മയ്‌ക്കൊപ്പാണ് രഞ്ജിനി പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തത്.












Click it and Unblock the Notifications