യന്ത്രം പണിപറ്റിച്ചു, തൃശ്ശൂരില്‍ വെള്ളിയാഴ്ച വീണ്ടും വോട്ടെടുപ്പ്
തൃശ്ശൂര്‍ : വോട്ടെടുപ്പ് പൂര്‍ണ്ണമായും തടസ്സപ്പെട്ട തൃശ്ശൂരില്‍ നാളെ റീപോളിംഗ്. നാലിടത്താണ് റീപോളിംഗ് നടക്കുന്നത്. അരിയമ്പൂര്‍,തിരിവില്വാമല,പഴയന്നൂര്‍ എന്നിവിടങ്ങളിലാണ് റീപോളിംഗ് നടക്കുക. അരിയന്നൂരിലെ രണ്ടുബൂത്തുകളിലും,കുന്നത്തങ്ങാടി, എറവ് സൗത്ത് എന്നിവിടങ്ങളിലും റീപോളിംഗ് നടക്കും. പഴയന്നൂര്‍ പഞ്ചായത്തിലെ വെള്ളാറുകുളം ബൂത്തിലും തിരുവില്വാമലയില്‍ പൂതനക്കര ബൂത്തിലും വീണ്ടും വോട്ടെടുപ്പ് നടക്കും.
വോട്ടിംഗ് യന്ത്രം തടസ്സപ്പെട്ട 20 ബൂത്തുകളില്‍ സമയം നീട്ടിക്കിട്ടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്തും റീപോളിംഗിന് സാധ്യതയുണ്ട്. മലപ്പുറത്ത് 16 ബൂത്തുകളില്‍ പൂര്‍ണമായും വോട്ടിംഗ് തടസ്സപ്പെട്ടത്.

തൃശൂരില്‍ പോളിങ് തടസപ്പെട്ടത് യന്ത്രത്തകരാര്‍ മൂലമെന്നും അട്ടിമറി നടന്നിട്ടില്ലെന്നും ജില്ലാ കലക്ടര്‍ കെ. കൗശികന്‍ പറഞ്ഞു.
പല വോട്ടിംഗ് യന്ത്രത്തിലും സ്റ്റിക്കറൊട്ടിച്ചതും സെല്ലോടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. മലപ്പുറം ജില്ലയിലെ മൂന്ന് നഗരസഭകളിലും 42 ഗ്രാമപഞ്ചായത്തുകളിലുമായി 237 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയത്. ഇതില്‍ 227 ബൂത്തുകളില്‍ ഉച്ചക്ക് 12 മണിയോടെ പ്രശ്‌നം പരിഹരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക വിദഗ്ദ്ധര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.












Click it and Unblock the Notifications