സുരേഷ് ഗോപിയും ഭാര്യയും രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപി രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലത്തെ പോളിങ് ബൂത്തിലാണ് സുരേഷ് ഗോപിയ്ക്ക് വോട്ട്. അദ്ദേഹത്തിനൊപ്പം ഭാര്യയും മകളും ഉണ്ടായിരുന്നു.
രാവിലെ തന്നെ പോളിങ് ബൂത്തിലെത്തിയ സുരേഷ് ഗോപി, താരമെന്നോ, എംപിയെന്നോ ഉള്ള ഒരു താരജാഡയും ഇല്ലാതെ ക്യുവില്‍ നിന്ന്, തന്റെ ഊഴമെത്തിയപ്പോള്‍ വോട്ട് ചെയ്യുകയായിരുന്നു.

ഈ തിരഞ്ഞെടുപ്പിന് തിരുവനന്തപുരത്ത് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താന്‍ മത്സരിയ്ക്കുന്നില്ലെന്ന് പിന്നീട് നടന്‍ തന്നെ വ്യക്തമാക്കി. അതിന് ശേഷണാണ് സുരേഷ് ഗോപിയ്ക്ക് മോദി സര്‍ക്കാറിന്റെ മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചത്.












Click it and Unblock the Notifications