തൃപ്പൂണിത്തുറയില്‍ എം സ്വരാജിന് പരാജയം; തിരിച്ചുപിടിച്ച് കെ ബാബു
എറണാകുളം: സംസ്ഥാനത്ത് ശക്തമായ ഇടത് തരംഗം ആഞ്ഞ് വീശുമ്പോഴും എല്‍ഡിഎഫിന് തിരിച്ചടിയായി തൃപ്പൂണിത്തുറ. സിപിഎമ്മിന്റെ ശക്തമായ ശബ്ദമായ എം സ്വരാജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിനോട് പരാജയപ്പെട്ടു. ഫോട്ടോഫിനിഷിലേക്ക് നീണ്ട മത്സരത്തില്‍ എഴുന്നോറോളം വോട്ടുകളുടെ ലീഡോടെയാണ് സ്വരാജിനെ ബാബു പരാജയപ്പെടുത്തിയത്.
ശക്തമായ മത്സരമായിരുന്നു കെ ബാബുവും എം സ്വരാജും തമ്മില്‍ തൃപ്പുണിത്തുറയില്‍ നടന്നത്. 1967 മുതല്‍ 1987 വരെ ഇടതും വലതും മാറി മാറി വിജയിച്ച മണ്ഡലം 1991 മുതല്‍ ബാബുവിന്റെ കരങ്ങളില്‍ സുരക്ഷിതമായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മന്റെ എം സ്വരാജ് മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഇത്തവണ എം സ്വരാജ് വിജയം ആവര്‍ത്തിക്കുമെന്നായിരുന്നു പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കെ ബാബു ശക്തമായ മത്സരം കാഴ്ചവച്ച് മുന്നേറുകയായിരുന്നു. നിയമസഭയില്‍ സിപിഎമ്മിന്റെ ശക്തമായ ശബ്ദമായ സ്വരാജ് ഇത്തവണ ഉണ്ടാകില്ലെന്നത് ഇടത് സര്‍ക്കാരിനും തിരിച്ചടിയാണ്.
അതേസമയം കേരളത്തില്‍ ശക്തമായ ഇടത് കൊടുങ്കാറ്റ തന്നെയാണ് ആഞ്ഞ് വീശുന്നത്. 140 ല്‍ 99 മണ്ഡലങ്ങളിലും ഇടതുപക്ഷം തന്നെയാണ് ലീഡോടെ ജയത്തിലേക്ക് അടുക്കുന്നത്.. മിക്കയിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയ പ്രഖ്യാപനം നടന്നു കഴിഞ്ഞു. അതേസമയം 41 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്. എന്‍ഡിഎയ്ക്ക് ഇത്തവണ എവിടേയും നേട്ടം കൊയ്യാന്‍ സാധിച്ചില്ല.












Click it and Unblock the Notifications