കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരില്‍ സുരേഷ് ഗോപി മുന്നിലേക്ക്

Google Oneindia Malayalam News

തൃശ്ശൂര്‍: വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ തൃശ്ശൂരില്‍ അപ്രതീക്ഷ മുന്നേറ്റവുമായി സുരേഷ് ഗോപി. ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി 356 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. തൃശ്ശൂര്‍ സുരേഷ് ഗോപി എടുക്കുമോ എന്ന സംശയം തുടക്കത്തില്‍ തന്നെ അദ്ദേഹം നല്‍കുകയാണ്.

ബിജെപി ശക്തമായ പോരാട്ടമാണ് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ കാണിക്കുന്നത്. നേമത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുന്നിട്ട് നില്‍ക്കുകയാണ്. നേമത്ത് കുമ്മനം രാജശേഖരന്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ പാലക്കാട് ഇ ശ്രീധരനും മുന്നിട്ട് നില്‍ക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

Suresh Gopi

അതേസമയം സംസ്ഥാനത്ത് എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമാണ് ലഭിക്കുന്നത്. 140 സീറ്റുകളില്‍ 87 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നേറുകയാണ്. അതേസമയം 50 സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ മിക്കയിടത്തും എണ്ണി തീര്‍ന്നിരിക്കുകയാണ്.

English summary
Thrissur Election Results Suresh Gopi Shows Unexpected Lead, Read More In Malayalam Here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X