വാശി വെറുതെയായില്ല, പെണ്ണായി ലോകം അംഗീകരിച്ചു; സൂര്യയുടെ കന്നി വോട്ട് ആര്‍ക്ക്?
തിരുവനന്തപുരം: പാറ്റൂര്‍ മഠത്തുവിളാകത്ത് വീട്ടില്‍ വിനോദ് എന്ന സൂര്യ ഇന്ന് (മെയ് 16) ആദ്യമായി വോട്ട് ചെയ്യാന്‍ പോകുകയാണ്. ഒരു വര്‍ഷം മുമ്പാണ് സൂര്യ ലിംഗമാറ്റം നടത്തിയത്. തുടര്‍ന്ന് ആധാര്‍ കാര്‍ഡെടുത്തു. ബാങ്ക് അക്കൗണ്ടുമായി. ഒടുവിലാണ് തിരിച്ചറിയല്‍ കാര്‍ഡെത്തിയത്.
വിനോദ് എന്ന ആണിന്റെ പേരില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാമെന്ന് അധികാരികള്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞാണ് സൂര്യ ശ്രദ്ധേയയായത്. പിന്നീട് ലോകം അംഗീകരിക്കാന്‍ സൂര്യ നടത്തിയ കാത്തിരിപ്പിനാണ് ഇതോടെ അറുതിയായത്.

വട്ടിയൂര്‍ക്കാവാണ് മണ്ഡലം. തങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനും ഉറപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം പാറ്റൂര്‍ വാട്ടര്‍ അതോറിട്ടി ഓഫീസിലെ പോളിങ് ബൂത്തിലാണ് സൂര്യയുടെ കന്നി വോട്ട്.
വീട്ടില്‍ നിന്ന് മാറി കഴക്കൂട്ടത്താണ് ഇപ്പോള്‍ സൂര്യയുടെ താമസിയ്ക്കുന്നത്. ഒപ്പം ഭര്‍ത്താവ് അഭിലാഷും ഭിന്നലിംഗക്കാരായ ആറുപേരുമുണ്ട്. ഒപ്പമുള്ളവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് സൂര്യ പറയുന്നു.












Click it and Unblock the Notifications