'യുഡിഎഫ് തുടരും, എല്‍ഡിഎഫ് പ്രതിപക്ഷത്തിരിക്കും, ബിജെപി അക്കൗണ്ട് തുറക്കില്ല'
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് ഭരണം തുടരുമെന്നും കേരളത്തില്‍ ചരിത്രം സൃഷ്ടിയ്ക്കുമെന്നും എകെ ആന്റണി. തിരുവനന്തപുരത്തെ ജഗതിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ അഞ്ച് വര്‍ഷം ഒരു മുന്നണി ഭരിയിക്കും, അടുത്ത അഞ്ച് വര്‍ഷം വേറൊരു മുന്നണി ഭരിയ്ക്കും എന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ തവണയും യുഡിഎഫ് ഭരണം തുടരുന്നതോടെ കേരളത്തില്‍ അത് ചരിത്രമാകും.

യുഡിഎഫ് ജയിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എല്‍ഡിഎഫ് മുന്നണി അടുത്ത അഞ്ച് വര്‍ഷം കൂടെ പ്രതിപക്ഷത്ത് തന്നെയിരിക്കും. പ്രധാനമന്ത്രിയടക്കം പരിശ്രമിച്ചെങ്കിലും കേരളത്തില്‍ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ല- ആന്റണി പറഞ്ഞു.
പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ യുഡിഎഫിന് 'ഫിഫ്റ്റി ഫിഫ്റ്റി' സാധ്യത എന്ന് പറഞ്ഞ ആന്റണി വോട്ട് രേഖപ്പെടുത്തിയ ശേഷം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍, അവസാനത്തെ ഒരാഴ്ച യുഡിഎഫ് അതിവേഗം മുന്നേറുകയായിരുന്നു എന്നായിരുന്നു മറുപടി.
യുഡിഎഫിന് അനുകൂലമായ ഒരുപാട് ഘടകമുണ്ടായി. അക്രമരാഷ്ട്രായത്തെ കുറിച്ച് ഞങ്ങള്‍ പറഞ്ഞത് പകല്‍ പോലെ ജനങ്ങള്‍ക്ക് ബോധ്യമായി. വടകരയില്‍ കെകെ രമയെ ആക്രമിച്ച സംഭവമുണ്ടായി. ബിജെപിയ്ക്ക് തിരിച്ചടിയായത് കേരളത്തെ സൊമാലിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗമാണെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications