കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടുമ്പന്‍ ചോലയില്‍ എംഎം മണിയുടെ കുതിപ്പ്; വമ്പന്‍ ലീഡിലേക്ക്

Google Oneindia Malayalam News

എക്‌സിറ്റ് പോളുകളിലെ ഫലങ്ങളെ കാറ്റില്‍ പറത്തി ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ കുതിപ്പ്. വോട്ടെണ്ണാന്‍ തുടങ്ങിയത് മുതല്‍ക്കു തന്നെ ലീഡ് നിലനിര്‍ത്തുകയായിരുന്നു എംഎം മണി. മൂന്ന് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ എംഎം മണിയുടെ ലീഡ് പതിനായിരം കടന്നിരിക്കുകയാണ്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകല്‍ പ്രകാരം എംഎം മണിയുടെ 17677 വോട്ടിന്റെ ലീഡാണ് ഉടുമ്പന്‍ ചോലയില്‍ നേടിയിരിക്കുന്നത്.

രണ്ടാമതുള്ളത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ്. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി സന്തോഷ് മാധവന്‍ ആണ്. വാശിയേറി മത്സരം കണ്ട മണ്ഡലമായിരുന്നു ഉടുമ്പന്‍ചോല. 1996ല്‍ തന്റെ കന്നി നിയമസഭാ പോരാട്ടത്തില്‍ അഗസ്തിയോട് എംഎം മണി പരാജയപ്പെട്ടിരുന്നതാണ്. ഇത്തവണ ലീഡ് 20000 കടത്തുമെന്ന അവകാശവാദവുമായാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

MM Mani

കേരളത്തിലാകെ ഇടതുതരംഗമാണ് കാണപ്പെടുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 140 ല്‍ 91 സീറ്റുകൡും എല്‍ഡിഎഫിന്റെ മുന്നേറ്റമാണ് കാണുന്നത്. 47 ഇടത്താണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം രണ്ടിടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്.

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
LDF lead in Alappuzha

English summary
Udumbanchola Election Results 2021 MM Mani Leads Miles Ahead In First Three Rounds, Read More In Malayalam Here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X