ഉടുമ്പന്‍േചോലയില്‍ എംഎം മണിയുടെ വിജയക്കുതിപ്പ്; 20000 കടന്ന് ലീഡ്
ഉടുമ്പന്‍േചോലയില്‍ എംഎം മണിയുടെ വിജയക്കുതിപ്പ് തുടരുകയാണ്. വിജയം ഉറപ്പിച്ചാണ് മന്ത്രിയുടെ കുതിപ്പ്. ഒടുവിലെ സൂചനകള്‍ പ്രകാരം എംഎം മണിയുടെ ലീഡ് 23000 കടന്നിരിക്കുകയാണ്. ഏറ്റവും ഒടുവിലെ സൂചനകള്‍ പ്രകാരം എംഎം മണിയുടെ ലീഗ് 23301 വോട്ടിന്റെ ലീഡാണ് എംഎം മണി സ്വന്തമാക്കിയിരിക്കുന്നത്.
2001 മുതല്‍ സിപിഎമ്മിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. ആ ശീലം ഇത്തവണയും മണ്ഡലം തുടര്‍ന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സേനാപതി വേണുവിനെ 1109 വോട്ടിന് മാത്രമായിരുന്നു മണിയാശാന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ അദ്ദേഹം വന്‍ ലീഡിലേക്ക് കുതിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാമതുള്ളത്. 25 വര്‍ഷത്തിന് ശേഷമാണ് ഇരുവരും മുഖാമുഖമെത്തുന്നത്. എംഎം മണിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് അങ്കത്തില്‍ അഗസ്തി അദ്ദേഹത്തെ പരാജയപ്പെടുത്തിയിരുന്നു. അതേസമയം കേരളത്തിലാകെ ശക്തമായ ഇടത് തരംഗമാണ് കാണപ്പെടുന്നത്. നിലവില്‍ 90 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. 47 മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് മുന്നിട്ട് നില്‍ക്കാനാകുന്നത്.












Click it and Unblock the Notifications