ഉടുമ്പന്‍ചോല മണിയാശാനൊപ്പം, മിന്നും വിജയം; കാല്‍ലക്ഷം കടന്ന് ലീഡ്
ഉടുമ്പന്‍ ചോലയില്‍ ചരിത്രം കുറിച്ച് എംഎം മണി. കാല്‍ലക്ഷത്തിന്റെ കൂറ്റന്‍ ലീഡുമായി മന്ത്രിയുടെ വിജയം. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 25,793 വോട്ടിന്‍രെ ലീഡുമായാണ് മണിയാശാന്‍ ജയിച്ചു കയറിയിരിക്കുന്നത്. യുഡിഎഫിന്റെ ഇഎം അഗസ്തിയെ ബഹുദുരം പിന്നിലാക്കിയാണ് മണിയാശാന്റെ വിജയം.
25 വര്‍ഷങ്ങള്‍ക്ക് ശേഷം അഗസ്തിയും എംഎം മണിയും നേര്‍ക്കുനേര്‍ വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ അഗസ്തിയെയാണ് മണി പരാജയപ്പെടുത്തിയിരിക്കുന്നത്. പോയ വര്‍ഷം 1109 വോട്ടകളുടെ മാത്രം ലീഡോടെയായിരുന്നു മണിയുട വിജയം. ഇത്തവണ അത് 25793 എന്ന വമ്പന്‍ ലീഡിലേക്ക് ഉയരുകയായിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ജയത്തിന് പിന്നാലെ എംഎം മണി എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. തന്റെ സുഹൃത്ത് കൂടിയായ ഇഎം അഗസ്തി നല്ല മത്സരമാണ് കാഴ്ചവച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. അത് അഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലെന്ന് പ്രതീക്ഷിക്കുന്നതായും മണി പറഞ്ഞു. നേരത്തെ തല മൊട്ടയടിക്കുമെന്ന് അഗസ്തി പറഞ്ഞിരുന്നു. അഗസ്തിയോട് തല മൊട്ടയടിക്കരുതെന്ന് എംഎം മണി പറഞ്ഞു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications