രജിസ്റ്ററില്‍ ഒപ്പിട്ടു, ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വോട്ട് ചെയ്യാതെ കന്നിക്കാരന്‍ സ്ഥലംവിട്ടു
കൊച്ചി: മഷി പുരട്ടി, രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം വോട്ട് ചെയ്യാതെ കന്നി വോട്ടര്‍ മടങ്ങി. എറണാകുളം മണ്ഡലത്തിലെ വടുതല സെന്റ് ആന്റണീസ് ചര്‍ച്ച് ഹാളിലെ ബൂത്തിലായിരുന്നു സംഭവം.
അടുത്തയാള്‍ക്ക് വോട്ട് ചെയ്യാന്‍ വോട്ടിങ് മെഷീന്‍ തയ്യാറാക്കാന്‍ ശ്രമിച്ചപ്പോഴാണ് തൊട്ടു മുമ്പിലെത്തിയ ആള്‍ വോട്ട് ചെയ്തില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതോടെ വോട്ടിങ് പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു.

പാര്‍ട്ടി ഏജന്റുമാര്‍ ഇടപ്പെട്ടു
അടുത്തയാള്‍ക്ക് വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് വിവിധ പാര്‍ട്ടി ഏജന്റുമാര്‍ ആവശ്യപ്പെട്ടുെവങ്കിലും ചട്ടപ്രകാരം അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും പ്രിസൈഡിങ് ഓഫീസര്‍ വ്യക്തമാക്കി.

വടുതലയില്‍
എറണാകുളം മണ്ഡലത്തിലെ വടുതല സെന്റ് ആന്റണീസ് ചര്‍ച്ച് ഹാളിലെ ബൂത്തിലാണ് വോട്ടര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കടന്നത്.

രജിസ്റ്ററില്‍ ഒപ്പിട്ടു
മഷി പുരട്ടി, രജിസ്റ്ററില്‍ ഒപ്പിട്ട ശേഷമാണ് വോട്ട് ചെയ്യാതെ വോട്ടര്‍ മടങ്ങിയത്.

വോട്ടറെ തിരിച്ചു കൊണ്ടുവന്നു
തുടര്‍ന്ന് ഇയാളുടെ വീട് കണ്ടുപിടിച്ച് ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications