വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് പറയണോ, മമ്മൂട്ടി ചോദിക്കുന്നു; കാണൂ
വോട്ട് ചെയ്തിറങ്ങിയതും മമ്മൂട്ടിയെ മാധ്യമപ്പട പൊതിഞ്ഞു. പിറക്കില്‍ നിന്നും മുന്നില്‍ നിന്നുമായി തിക്കും തീരക്കും കൂടിയപ്പോള്‍ 'അയ്യോ തള്ളല്ലേ' എന്ന് അദ്ദേഹം അറിയാതെ പറഞ്ഞുപോയി. 'ഞാന്‍ വിചാരിച്ചു എന്റെ വോട്ട് തിരിഞ്ഞു പോകും എന്ന്'. അത്രയും തിരക്കായിരുന്നത്രെ പോളിങ് ബൂത്തില്‍.
മാധ്യമപ്രവര്‍ത്തകരുടെ നിര്‍ത്താതെയുള്ള ചോദ്യത്തിന് 'ഇനി വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് കൂടെ പറയണോ' എന്നായി മമ്മൂട്ടി. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് അതേ ചോദ്യം മെഗാസ്റ്റാറും തിരിച്ചു ചോദിച്ചു.

എനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്. പാര്‍ട്ടിയില്‍ പ്രവൃത്തിയ്ക്കുന്നത് മാത്രമല്ലല്ലോ രാഷ്ട്രീയം. രാഷ്ട്രീയം നമ്മുടെ അഭിപ്രയമാണ്. അത് പ്രകടിപ്പിയ്ക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. ഞാനത് ഉപയോഗിച്ചു, നിങ്ങളും അത് ഉപയോഗിയ്ക്കുക- മമ്മൂട്ടി പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം, തിരിച്ചറിയല്‍ കാര്‍ഡില്‍ പേര് മാറിയതിനെ തുടര്‍ന്ന് മമ്മൂട്ടിയ്ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല












Click it and Unblock the Notifications