കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് തല്ല്

Google Oneindia Malayalam News

കൊച്ചി: ഉമ്മന്‍ചാണ്ടിയോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വക തല്ല്. പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ കൈയ്യേറ്റം ചെയ്തു.

മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ അതിരുകടന്നെന്ന് ആക്ഷേപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ തിരിഞ്ഞത്. ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും ഏറെ സമയത്തിനു ശേഷമാണ് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ സാധിച്ചത്.

മുഖ്യനെ തടഞ്ഞു

മുഖ്യനെ തടഞ്ഞു

പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. ഏറെ പ്രയാസപെട്ടാണ് മുഖ്യമന്ത്രിക്ക് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ സാധിച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചു എന്ന കാരണത്താല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ അതിരു കടന്നു എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്ഷേപം.

സഹോദരിക്ക് ജോലി

സഹോദരിക്ക് ജോലി

ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയ മുഖ്യമന്ത്രി ജിഷയുടെ സഹോദരിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ജോലി നല്‍കുമെന്ന് പറഞ്ഞു

അന്വേഷണം പുരോഗമിക്കുന്നു

അന്വേഷണം പുരോഗമിക്കുന്നു

അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നാല് പേര്‍ കസ്റ്റഡിയില്‍

നാല് പേര്‍ കസ്റ്റഡിയില്‍

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് പിടികൂടിയ ജിഷയുടെ അയല്‍വാസിയെ പെരുമ്പാവൂരിലെ രഹസ്യ സങ്കേതത്തില്‍ എത്തിച്ച് പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

പ്രതിയെ കുറിച്ച് വ്യക്തതയില്ല

പ്രതിയെ കുറിച്ച് വ്യക്തതയില്ല

പ്രതിയെക്കുറിച്ച് കൂടുതല്‍ വ്യക്തതവന്നിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്ര പറഞ്ഞു.

English summary
Youth Congress workers attaked Journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X