ഷക്കീറയ്ക്ക് ജന്മദിന സമ്മാനം; ബിയോണ്‍സിക്ക് ചരിത്രനേട്ടം: ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ലോസ് ആഞ്ചലസ്: സംഗീത ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസില്‍ 67-ാമത് ഗ്രാമി അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. ലോസ് ആഞ്ചലസിനെ ദിവസങ്ങളോളം വലച്ച കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവരെ അനുസ്മരിച്ചുകൊണ്ടാണ് അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. കറുത്ത വംശജയായ ബിയോണ്‍സിയുടെ നേട്ടമാണ് പുരസ്കാരങ്ങളില് ഏറ്റവും ശ്രദ്ധേയം.
മികച്ച കണ്ട്രി ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡാണ് ബിയോണ്‍സി സ്വന്തമാക്കിയത്. ഈ പുരസ്കാരം നേടുന്ന ആദ്യത്തെ കറുത്ത വംശജയാണ് ബിയോണ്‍സി. കൗബോയ് കാര്‍ട്ടര്‍ എന്ന ആല്‍ബത്തിനാണ് പുരസ്കാരം ലഭിച്ചത്. 33 ഗ്രാമി പുരസ്കാരങ്ങളാണ് ബിയോണ്‍സി ഇതുവരെ നേടിയിട്ടുള്ളത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നോമിനേഷന് നേടിയതും ബിയോണ്‍സിയാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഉണ്ടായിരുന്നത്. അവിശ്വസനീയ നേട്ടം എന്നു പറഞ്ഞു കൊണ്ടാണ് പുരസ്കാരം സ്വീകരിച്ച് ബിയോണ്‍സി ആഹ്ളാദം പ്രകടിച്ചിച്ചത്.

മികച്ച റാപ്പ് ആല്‍ബത്തിനുളള പുരസ്കാരം ഡോയിച്ചി സ്വന്തമാക്കി. 'അലിഗേറ്റര്ബൈറ്റ്സ് നെവര്‍ ഹീല്‍' എന്ന ആല്‍ബത്തിനാണ് ഡോയിച്ചിക്ക് പുരസ്കാരം ലഭിച്ചത്. മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുളള പുരസ്കാരം 'ഷോര്‍ട്ട് ആന്‍ഡ് സ്വീറ്റ്' എന്ന ആല്‍ബത്തിലൂടെ സബ്രീന കാര്‍പെന്റര്‍ നേടി.
മികച്ച ലാറ്റിന്‍ പോപ് ആല്‍ബത്തിനുള്ള അവാര്‍ഡ് ഷക്കീറ നേടി. 48-ാം ജന്മദിനത്തില് തന്നെ ഷക്കീറയ്ക്ക് അവാര്‍ഡ് ലഭിച്ചത് ഇരട്ടിമധുരമായി. വികാരഭരിതയായി ഗ്രാമി പുരസ്കാരവേദിയില്‍ ഷക്കീറ സംസാരിച്ചത്. മക്കള്‍ക്കും രാജ്യത്തെ കുടിയേറ്റക്കാര്‍ക്കും സ്ത്രീകള്‍ക്കുമായാണ് ഗായിക പുരസ്കാരം സമ്മാനിച്ചത്. ജെന്നിഫര്‍ ലോപ്പസില്‍ നിന്നാണ് ഷക്കീറ പുരസ്കാരം ഏറ്റുവാങ്ങിയത്. ഹാസ്യതാരവും എഴുത്തുകാരനും നടനും ട്രെവര്‍ നോഹ് ആണ് അവതാരകന്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്.
പുരസ്കാരങ്ങള്‍ സ്വന്തമാക്കിയവരുടെ പട്ടിക ചുവടെ:
മികച്ച റാപ് ആല്‍ബം: അലിഗേറ്റര്‍ ബൈറ്റ്സ് നെവര്‍ ഹീല്‍
മികച്ച കണ്ട്രി ആല്‍ബം: ബിയോണ്‍സി (കൗബോയ് കാര്‍ട്ടര്‍)
മികച്ച ഡാന്‍സ്/ഇലക്ട്രോണിക് റെക്കോര്‍ഡിങ്: ചാര്‍ളി XCX (ബ്രാറ്റ്)
മികച്ച ഡാന്‍സ് പോപ് റെക്കോര്‍ഡിങ്: ചാര്‍ളി (വോണ്‍ ഡച്ച്)
മികച്ച റോക്ക് ആല്‍ബം: ദ് റോളിങ് സ്റ്റോണ്‍സ് (ഹാക്ക്നി ഡയമണ്ട്സ്)
മികച്ച ക്ലാസിക്കല്‍ സോളോ വോക്കല്‍ ആല്‍ബം: ക്യാരിന്‍ സ്ലാക്ക്
മികച്ച കണ്ട്രി സോങ്: ദ് ആര്‍ക്കിടെക്ട് (കെയ്സി മസ്ഗ്രേവ്സ്)
ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്: ചാപ്പല്‍ റോണ്‍
മികച്ച കണ്ട്രി സോളോ പെര്‍ഫോമന്‍സ്: ക്രിസ് സ്റ്റാപ്ലിറ്റന്‍ (ഇറ്റ് ടേക്ക്സ് എ വുമന്‍)
സോങ് റൈറ്റര്‍ ഓഫ് ദ് ഇയര്‍: എയ്മി എലന്‍
മികച്ച ആര്&ബി പെര്‍ഫോമന്‍സ്: മുനി ലോങ് (മെയ്ഡ് ഫോര്‍ മി)
പ്രൊഡ്യൂസര്‍ ഓഫ് ദ് ഇയര്‍, നോണ്‍ ക്ലാസിക്കല്‍: ഡാനിയല്‍ നിഗ്രോ
മികച്ച ട്രെഡീഷനല്‍ പോപ് വോക്കല്‍ ആല്‍ബം: നോറാ ജോന്‍സ്
മികച്ച ആഫ്രിക്കന്‍ മ്യൂസിക് പെര്‍ഫോമന്‍സ്: ടെംസ് (ലവ് മി ജെജെ)
മികച്ച ജാസ് വോക്കല്‍ ആല്‍ബം: സമാര ജോയ് (ജോയ്ഫുള്‍ ഹോളിഡേ)
മികച്ച ലാറ്റിന്‍ പോപ് ആല്‍ബം: ലാസ് മുജെരെസ് യാ നോ ലോറാന്‍ (ഷക്കീറ)
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications