ആഗ്രഹം നടൻ ആവാൻ, അമേരിക്കയിലെ ഒരുകോടിയിലധികം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ് നാട്ടിലേക്ക്...
സിനിമയിൽ മുഖം കാണിക്കാൻ ആഗ്രഹമില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. വർഷങ്ങളോളം സിനിമാ മോഹവുമായി നടന്ന് ഒടുവിൽ ജീവിത മാർഗം തേടി എന്തെങ്കിലുമൊക്കെ ജോലി ചെയ്തു തുടങ്ങും, ഒരിക്കലും നടക്കാത്ത ആഗ്രഹമായി സിനിമാ അഭിനയം മനസ്സിന്റെ കോണിൽ അങ്ങനെ കിടക്കും.
പലരും റിസ്‌ക് എടുത്താണ് സിനിമാ മേഖലയിലേക്ക് വന്നിട്ടുള്ളത്. തങ്ങളുടെ ജോലി വേണ്ടെന്ന് വെച്ച് സിനിമ തിരഞ്ഞെടുത്ത നടൻമാരുണ്ട്. എന്നാൽ ഈ യുവാവിനെ പോലെ കോടികൾ ശമ്പളം ലഭിക്കുന്ന അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെട്ട ഒരാൾ വേറെ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്.

പലരും നല്ല ജീവിതവും വരുമാനവും ഒക്കെ ലക്ഷ്യം വെച്ച് വിദേശത്തേക്ക് പോകുമ്പോഴാണ് ഈ യുവാവ് ഒരു കോടിയിലധികം ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് തിരിച്ചുവന്നത്. മുപ്പത് വയസ്സള്ള വികാസ് യാദവ് ആണ് സിനിമാ മോഹവുമായി തിരിച്ച് നാട്ടിലേക്ക് വന്നത്.
ഇൻസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തിൽ അധികം ഫോളോവേഴ്‌സ് ഈ യുവാവിനുണ്ട്. ഇനി മുഴുവൻ സമയവും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനാണ് താല്പര്യമെന്നണ് യുവാവ് പറയുന്നത്. നടൻ ആവുക എന്നത് തന്നെയാണ് ലക്ഷ്യം.
ദ്വാരകയിലെ നേതാജി സുഭാഷ് ടെക്‌നോളജി സർവകലായിൽ നിന്ന് ബിടെക് ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം ഐഐഎം ലഖ്‌നൗവിലാണ് ഉപരിപഠനം നടത്തിയത്. . യുഎസിലെ മാനേജ്‌മെന്റ് കൺസൾട്ടന്റ് കമ്പനിയായ EXL സർവീസിന്റെ അനലറ്റിക്‌സ് ആന്റ് കൺസൾട്ടിംഗ് വിഭാഗത്തിൽ പ്രോജക്റ്റ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്ക് പോകുമ്പോഴും മനസ്സിൽ സിനിമ തന്നെയായിരുന്നു.
2015 ൽ ശ്രീറാം സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ നടന്ന നാല് മാസത്തെ തിയറ്റർ വർക്ക് ഷോപ്പിൽ താൻ പങ്കെടുത്തിരുന്നുവെന്നും വികാസ് പറഞ്ഞു. ഒരു നാടകത്തിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ബാരി ജോൺ ആക്റ്റിംഗ് സ്റ്റുഡിയോയിൽ നിന്ന് ആക്ടിംഗ് കോഴ്‌സും വികാസ് ചെയ്യുന്നുണ്ട്. കണ്ടന്റ് ക്രിയേഷനിലൂടെ ഒരു ലക്ഷം രൂപ വരെ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് വികാസ് പറയുന്നു., എന്നാൽ വികാസിന്റെ ശമ്പളം ഇതിനേക്കാൾ കൂടുതലാണ്. താൻ ഒരു ഇടത്തരം കൂടുംബത്തിലാണ് ജനിച്ചതെന്നും അച്ഛന് സർക്കാർ ജോലിയായിരുന്നുവെന്നും അടുത്തിടെയാണ് വിരമിച്ചതെന്നും യുവാവ് പറഞ്ഞു.












Click it and Unblock the Notifications