കൊല്ലത്തിന് ഒരു ബിഗ്ബോസ് എംഎൽഎ, അൽപന് ഐശ്വര്യം വന്നാൽ... അഖിൽ മാരാർ എയറിൽ, അടിക്ക് തിരിച്ചടിയും
കോണ്‍ഗ്രസില്‍ ചേരുന്നില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖില്‍ മാരാര്‍ രംഗത്ത് എത്തിയത്. കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താന്‍ പാര്‍ട്ടിയിലേക്ക് വരുമോ എന്നുളള ഭയം ഉണ്ടെന്നും അതിനാല്‍ കോണ്‍ഗ്രസിലേക്കില്ലെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അഖില്‍ മാരാര്‍ വ്യക്തമാക്കിയത്.
ഈ പോസ്റ്റിന് ചാണ്ടി ഉമ്മന്‍, ഉമ്മ തോമസ്, ബെന്നി ബെഹനാന്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. വൗ എന്നാണ് ചാണ്ടി ഉമ്മന്‍ കമന്റ് ചെയ്തിരിക്കുന്നത്. ലൗ ചിഹ്നം ഇട്ടാണ് ഉമ തോമസും ബെന്നി ബെഹനാനും ടോണി ചമ്മണിയും അഖില്‍ മാരാര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ കമന്റ് ബോക്‌സില്‍ അഖില്‍ മാരാര്‍ക്ക് രൂക്ഷമായ വിമര്‍ശനവും പരിഹാസവും കൂടി ലഭിക്കുന്നുണ്ട്. ചിലര്‍ക്ക് അഖില്‍ മാരാര്‍ അതേ നാണയത്തില്‍ തന്നെ മറുപടിയും നല്‍കിയിരിക്കുന്നു. ചില കമന്റുകള്‍ നോക്കാം. '' മൗദൂദി നേതാവ് ദാവൂദ് നേത്രത്വം നൽകുന്ന താലിബാൻ മുന്നണിയെ അധികാരത്തിൽ എത്തിക്കണം'' എന്നാണ് പോസ്റ്റിന് ഒരാൾ പരിഹാസരൂപത്തിൽ കമന്റ് ഇട്ടിരിക്കുന്നത്. ''സിപിഎം നെ വെച്ചു നോക്കിയാൽ താലിബാൻ എത്രയോ ഭേദം'' എന്നാണ് ഈ കമന്റിന് അഖിൽ മാരാർ നൽകിയിരിക്കുന്ന പ്രതികരണം.

''കൊല്ലത്തിന് ഒരു ബിഗ് ബോസ് എംഎൽഎ, കൂട്ടത്തിൽ ഹരിപ്പാട്ടുകാരൻ രമേശൻ കേരളത്തിന്റ മുഖ്യമന്ത്രി... അണ്ണന്റെ കിനാശേരിയിലെ സ്വപ്നം കൊള്ളാം'' എന്നാണ് മറ്റൊരാളുടെ പരിഹാസം. ''അല്പ്ന് ഐശ്യര്യം വന്നാൽ അർത്ഥ രാത്രിയിലും കുടപിടിയ്ക്കും എന്ന് പറഞ്ഞത്‌പോലാണ് നിന്റെ കാര്യം'' എന്ന് മറ്റൊരു കമന്റ്. ''താങ്കൾ എന്ത് കോൺഗ്രസ് ആണ് മിസ്റ്റർ അഖിൽ കോട്ടാത്തല? 2015 ൽ സീറ്റ് കിട്ടാതെ വന്നപ്പോൾ കെഎസ് യു സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിങ്ങൾ റിബൽ ആയി ബ്ലോക്കിൽ മത്സരിച്ച് ദയനീയമായി തോറ്റു ബിജെപി യിൽ പോയി ബിജെപി നേതാവായി പ്രവർത്തിച്ച നിങ്ങൾ കോൺഗ്രസ് + ബിജെപി ആണ്'' എന്ന് ഒരാൾ വിമർശിക്കുന്നു.
''തനിക്കൊരു സീറ്റ് വേണം. അയിന് ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കണ്ട. കോൺഗ്രസ് എന്നാൽ ആർത്തി പണ്ടാരങ്ങൾ ആണ്. ഈ ആക്രാന്ത കൂട്ടങ്ങൾ തരില്ല'' എന്നാണ് മറ്റൊരു കമന്റ്. ''ബിജെപി ക്ക് വേണ്ടി പ്രാർത്ഥിക്കുകയും കോൺഗ്രെസ്സിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യും..... ഏട്ടൻ'' എന്നാണ് ഒരാളുടെ പരിഹാസം. ''നീ പിണറായിയെ തെറി പറഞ്ഞിരുന്നത് നിനക്ക് ഒരു സീറ്റിന് വേണ്ടി ആണെന്ന് എല്ലാവർക്കും അറിയാം മാരാരെ നിയ്യാണ് കോണ്ഗ്രസ്സിൻ്റെ സ്ഥാനാർത്ഥി ആയി നിൽക്കുന്നതെങ്കിൽ എൽഡിഎഫിൻ്റെ ഭൂരിഭക്ഷം 100 ക്കും മേലെ'' എന്നും കമന്റുണ്ട്.
''അമ്മേടെ സ്വർണം പണയം വച്ച് സമരത്തിന് പോയവനെയൊക്കെ ഇത്രേം പൊക്കിയടിക്കല്ലേ മാരാരെ.. പറ്റുമെങ്കിൽ ഉപദേശിച്ചു നന്നാക്കാൻ നോക്ക്.. നാടിനു വേണ്ടി പോലും.. ചോരത്തിളപ്പിൽ നാടിനു വേണ്ടി എന്ന പേരിൽ കാണിക്കുന്ന ആവേശത്തിന്റെ ഒടുവിൽ വീടിനു പോലും ഗുണം ഇല്ലാത്തവനാകും.. നിങ്ങളുടെ കൂടെ നിൽക്കുന്ന നേതാവ് പോലും തിരിഞ്ഞു നോക്കില്ല.. എല്ലാ പാർട്ടിയുടെയും കാര്യമാണ് പറഞ്ഞത്..'' എന്നാണ് ഒരു കമന്റ്.












Click it and Unblock the Notifications