കൊടുങ്കാറ്റായ ആദ്യ പകുതി; പക്ഷേ... വിജയും ലോകേഷും ഞെട്ടിച്ചോ? ലിയോ റിവ്യൂ വായിക്കാം
സിനിമാസ്വാദകരുടെ ഏറെക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് വിജയ്-ലോകേഷ് കൂട്ടുകെട്ടിലെ ലിയോ ഇന്ന് തിയറ്ററുകളിലെത്തിയത്. സമീപകാലത്ത് ഇത്രയേറെ ഹൈപ് ചെയ്യപ്പെട്ട മറ്റൊരു സിനിമ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. വിക്രമിന് ശേഷമുളള ലോകേഷ് ചിത്രം, വിജയ്- ലോകേഷ് കൂട്ടുകെട്ട് രണ്ടാം വട്ടം, എൽസിയുവിലുൾപ്പെടുമോ ലിയോ എന്നുളള ആകാംഷ അങ്ങനെ കാത്തിരിപ്പിന് പല കാരണങ്ങളുണ്ടായിരുന്നു. വിജയ് ഫാൻസും ലോകേഷ് ഫാൻസും പ്രതീക്ഷിച്ചതെന്താണോ അത് തന്നെയാണോ ലിയോ തന്നത്? റിവ്യൂ വായിക്കാം.
ഒരു കംപ്ലീറ്റ് ആക്ഷൻ സിനിമയായാണ് ലോകേഷ് ലിയോയെ അവതരിപ്പിച്ചിരിക്കുന്നത്. സ്ഥിരം വിജയ് സ്റ്റൈൽ സിനിമകളിൽ നിന്നും വ്യത്യസ്തമായാണ് ലിയോ വന്നിരിക്കുന്നത്. വ്യത്യസ്തമായ രണ്ട് തലങ്ങളിൽ നിൽക്കുന്ന കഥാപാത്രമായി വിജയുടെ ഔട്ട് ആന്റ് ഔട്ട് ഷോ തന്നെയാണ് ലിയോ എന്ന് പറയാം.

പാർത്ഥിപൻ/ലിയോ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായി രണ്ട് ഗെറ്റപ്പുകളിലാണ് ദളപതി വിജയ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. ഹിമാചൽ പ്രദേശ് പശ്ചാത്തലമുള്ള പാർത്ഥിപനും ഗ്യാങ്ങ്സ്റ്റർ പശ്ചാത്തലുമുള്ള ലിയോയും. രണ്ട് പ്രായത്തിലുള്ള കഥാപാത്രങ്ങളായി വിജയുടെ ലുക്കിൽ മാത്രമല്ല, മറിച്ച് അഭിനയത്തിലും ആക്ഷനിലും വേറിട്ട് നിർത്താൻ ലോകേഷ് ശ്രദ്ധിച്ചിട്ടുണ്ട്. മറ്റു ലോകേഷ് സിനിമകളിൽ നിന്നും വ്യത്യസ്തമായി ആക്ഷൻ-വയലൻസ് രംഗങ്ങൾ കൂടുതലുണ്ട് ലിയോയിൽ.
ഇതൊക്കെയാണെങ്കിലും ഒരു ആവറേജ് സിനിമാ അനുഭവമാണ് ലിയോ മൊത്തത്തിൽ സമ്മാനിക്കുന്നത്. 100 ശതമാനം ലോകേഷ് മേക്കിങ്ങ് അവകാശപ്പെടാവുന്ന ആദ്യ പകുതിയും ആവറേജ് മാത്രമാകുന്ന രണ്ടാം പകുതിയുമാണ് ലിയോ എന്ന് ചുരുക്കി പറയാം. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം ആത്മാവില്ലാത്ത ഫീലാണ് പ്രേക്ഷകർക്ക് നൽകുന്നത്.
ഹിസ്റ്ററി ഓഫ് വയലൻസ് എന്ന സിനിമയിൽൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലോകേഷ് ലിയോ ഒരുക്കിയത്. ക്ലാസിക്ക് നിലവാരം പുലർത്തിയ ചിത്രമാണ് ഹിസ്റ്ററി ഓഫ് വയലൻസ്. ലിയോയിൽ വിജയ്ക്കൊപ്പം വലിയ താരനിര തന്നെയുണ്ട്. തൃഷ, ഗൌതം വാസുദേവ് മേനോൻ, അർജുൻ, മിഷ്കിൻ, പ്രിയ ആനന്ദ്, മാത്യൂസ് തോമസ് തുടങ്ങി സഞ്ജയ് ദത്തും അനുരാഗ് കശ്യപ് വരെ നീളുന്നുണ്ട് കാസ്റ്റ്.
ലിയോ-പാർത്ഥിപൻ എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങൾ മാറ്റി നർത്തിയാൽ മറ്റൊരു കഥാപാത്രത്തിനും വ്യക്തമായ ഐഡന്റിറ്റി നൽകാൻ തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടില്ല എന്നത് ചിത്രത്തിന്റെ വലിയ നെഗറ്റീവാണ്. ആദ്യ പകുതിയിൽ ആരാധകരുമായി ഇമോഷണലി നല്ല രീതിയിൽ കണക്ട് ചെയ്യുന്ന പാർത്ഥിപൻ രണ്ടാം പകുതിയിൽ ലിയോ ആകുമ്പോൾ താഴോട്ട് പോകുകയാണ്. ഒരു അഭിനേതാവ് എന്ന രീതിയിൽ വിജയ് ആദ്യ പകുതിയിൽ മികച്ച് നിൽക്കുന്നു. എന്നാൽ രണ്ടാം പകുതിയിലാകട്ടെ ആക്ഷൻ മാത്രമായും മാറുന്നുണ്ട്.

ലോകേഷിന്റെ മുൻകാല സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ നായകന്മാർക്ക് ഒപ്പത്തിനൊപ്പം തന്നെ നിൽക്കാറുണ്ട്. എന്നാൽ ലിയോയിൽ വില്ലന്മാരെല്ലാം പേരിന് മാത്രമാണ് വില്ലന്മാർ. ആക്ഷൻ കൊണ്ടും ഡയലോഗ് കൊണ്ടും അഭിനയം കൊണ്ടും സഞ്ജയ് ദത്തിന്റെ ആന്റണി ദാസിനും അർജുന്റെ ഹരോൾഡ് ദാസിനും സിനിമയിലേക്ക് കാര്യമായൊന്നും സംഭാവന ചെയ്യാനാകുന്നില്ല.
സിനിമയിലെ മലയാളി സാന്നിധ്യങ്ങളായ ബാബു ആന്റണി വെറുമൊരു നേരംപോക്ക് ഗുണ്ടയായപ്പോൾ മാത്യൂസ് തനിക്ക് ലഭിച്ച കഥാപാത്രം മനോഹരമാക്കി. വിജയ്ക്കൊപ്പം മികച്ച തുടക്കമാണ് മാത്യൂസിന് തമിഴിൽ ലഭിച്ചിരിക്കുന്നത്. സാൻഡി മാസ്റ്റർ ചെയ്ത ചെറിയ വേഷം മികച്ചതായിരുന്നു.
ശരാശരി മാത്രമുളള പല സീനുകളും തന്റെ പശ്ചാത്തല സംഗീതം കൊണ്ട് വേറെ ലെവലിൽ എത്തിക്കാറുള്ള അനിരുദ്ധിനും ലിയോയിൽ പിഴയ്ക്കുന്നു. അതേ സമയം അനിയുടെ മികച്ച ഗാനങ്ങൾ ചിത്രത്തിലുണ്ട് എന്നത് എടുത്ത് പറയണം. സമീപകാലത്ത് ആക്ഷൻ രംഗങ്ങൾകൊണ്ട് നിരവധി ആരാധകരെ നേടിയ അൻപറിവ് മാസ്റ്ററിനും പലയിടത്തും ലിയോയിൽ കൈപൊള്ളിയോ എന്നൊരു തോന്നൽ ഉണ്ടാക്കുന്നുണ്ട്.
വിജയുടെ കട്ട ഫാൻസ് കാത്തിരുന്ന വിജയ് ഇൻട്രോ, പഞ്ച് ഡയലോഗുകൾ ഒന്നും തന്നെ ലിയോയിൽ ഇല്ല. എന്നാൽ വിജയുടെ സമീപകാലത്തെ മികച്ച ടൈറ്റിൽ കാർഡ് ലിയോയിൽ കാണാൻ സാധിക്കും. കൈതി, വിക്രം പോലൊരു ചിത്രം പ്രതീക്ഷിച്ച് തിയറ്ററിൽ പോയാൽ ഒരുപക്ഷേ നിങ്ങളിലെ ലോകേഷ് ആരാധകന് ലിയോ നിരാശ സമ്മാനിച്ചേക്കാം.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications