ആദിലയെ വിശ്വാസമില്ലെന്ന് നൂറ, ആദില സെൽഫിഷ് ആകുന്നു, ഇത് പൊട്ടിത്തെറിയിലേക്കോ? ബിഗ് ബോസിൽ ഒരു സൈഡ് പ്ലോട്ട്
ബിഗ് ബോസ് സീസൺ 7ന്റെ ആദ്യ ആഴ്ചകളിൽ വലിയ ചലനം ഉണ്ടാക്കാത്ത മത്സരാർത്ഥികൾ ആയിരുന്നു ആദിലയും നൂറയും. ഒരു മത്സരാർത്ഥിയായി കയറിയ ഇവരെ ബിഗ് ബോസ് ഏതാനും ആഴ്ച പിന്നിട്ടപ്പോൾ രണ്ടാക്കി മാറ്റി. ഇതോടെ കളിയും മാറി.
അതുവരെ സൈലന്റ് ആയിട്ട് ഇരുന്ന നൂറയുടെ മറ്റൊരു മുഖമാണ് ബിഗ് ബോസിലുളളവർ പിന്നീട് കണ്ടത്. നെവിനെ പ്രകോപിപ്പിച്ച് പുറത്താക്കുന്നതിലേക്ക് വരെ ഇവരുടെ ഗെയിം പോയി. എന്നാൽ പരസ്പരം മത്സരിക്കേണ്ടി വരുമ്പോൾ ഇവർക്കിടയിൽ ഈഗോ വരുന്നുണ്ടോ എന്നാണ് പ്രേക്ഷകർ ഉന്നയിക്കുന്ന സംശയം.
നൂറയെ ആദില ഡോമിനേറ്റ് ചെയ്യുന്നുണ്ട് എന്നാണ് ഇവർ ഒരുമിച്ച് കളിച്ച് കൊണ്ടിരുന്നപ്പോൾ പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. എന്നാൽ രണ്ടായി മത്സരിച്ച് തുടങ്ങിയപ്പോൾ നൂറ ആദിലയെ കടത്തി വെട്ടുന്നുണ്ട്. ബിഗ് ബോസിലേക്ക് എത്തിയ വൈൽഡ് കാർഡുകൾക്ക് മത്സരാർത്ഥികളെ റാങ്ക് ചെയ്യാനുളള ടാസ്ക് നൽകിയപ്പോൾ പലതിലും ആദിലയേക്കാൾ മുന്നിലെത്തിയത് നൂറ ആയിരുന്നു.

ഗെയിം സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുന്നത് ഷോയിൽ കാണുന്നുണ്ട്. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ക്യാപ് പിടിച്ചെടുക്കൽ ടാസ്കിൽ ഇരുവരും വ്യത്യസ്ത ടീമുകളിലാണ്. അവരുടെ ഗെയിം പ്ലാൻ നൂറയോട് ആദില ചോദിച്ചെങ്കിലും അത് വെളിപ്പെടുത്താൻ നൂറ തയ്യാറാകാത്തത് ആദിലയെ അസ്വസ്ഥയാക്കിയിട്ടുണ്ടെന്ന് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ: '' ഒരു സൈഡ് പ്ലോട്ട് ബിൽഡ് ആയി വരുന്നുണ്ട് എന്ന് തോന്നുന്നു. ടാസ്ക് തുടങ്ങുന്നതിനു മുൻപ് ആദില നൂറയോട് പറഞ്ഞത്, ബേബി ബേബിയുടെ ഗെയിം കളിച്ചോ, ഞാൻ എന്റെ ഗെയിം കളിച്ചോളാം. പക്ഷെ, ഇന്ന് ഗെയിം മുറുകിയപ്പോൾ, ആദില നൂറയോട് അവരുടെ ഗെയിം പ്ലാൻ നൈസ് ആയി ചോദിക്കുന്നു. നൂറ പറയുന്നില്ല. അപ്പോൾ തമാശ പോലെ ചോദിക്കുന്നു, ഞാൻ പാർട്ണർ അല്ലെ ? എന്നെ വിശ്വാസം ഇല്ലേ ? നൂറ, 'ഇല്ല എനിക്ക് വിശ്വാസമില്ല'.
അപ്പോൾ അത് ക്യാമെറക്കു വേണ്ടി ചെയ്ത പോലെ തോന്നിയെങ്കിലും, പിന്നീട് പ്രവീൺനോട് ഈ സംഭവം പറയുന്നുണ്ട്, അവൾ പ്ലാൻ ചോദിച്ചിട്ടു പറഞ്ഞില്ല എന്ന്. ആദില നല്ല പോലെ ഈഗോയിസ്റ് ആണ്. ആനിമൽ ടാസ്കിൽ അത് ശരിക്കും കണ്ടത്. നൂറ തന്റെ മുകളിൽ കയറി പോകുന്നത് താനാണ് കൂടുതൽ സ്മാർട്ട് എന്ന് വിചാരിക്കുന്ന ആദിലയെ ചെറിയ രീതിയിൽ എങ്കിലും അസ്വസ്ഥപ്പെടുത്തും .
മറ്റുള്ളവരുടെ കാര്യത്തിൽ വളരെ മച്വേർഡ് സ്റ്റാൻഡ് എടുക്കുന്ന ആദില, സ്വന്തം കാര്യം വരുമ്പോൾ സെൽഫിഷ് ആകുന്നതു പലപ്പോഴും കാണാം.. നൂറ ആദിലയെ ഒരു എതിരാളിയായി കാണുന്നില്ലെങ്കിലും, ആദില അവസരം കിട്ടിയാൽ നൂറയെ മാനിപ്പുലേറ്റ് ചെയ്യും, ഗെയിംനു വേണ്ടി. അത് ശരി ആണോ അല്ലയോ എന്നത്, അവരുടെ റിലേഷന്ഷിപ്പ്, നൂറായുടെ ഇമോഷണൽ ഡിപെൻഡൻസ് ഒക്കെ ഗെയിമിന് വേണ്ടി ഉപയോഗിക്കുന്നത് പോലെയിരിക്കും. പക്ഷെ അത് ഒരു പൊട്ടിത്തെറിയിൽ എത്തുമോ ഇല്ലയോ എന്നത് ബിഗ് ബോസ്സിന്റെ കയ്യിലും കൂടി ആണ്'' .












Click it and Unblock the Notifications