Get Updates
Get notified of breaking news, exclusive insights, and must-see stories!

ലണ്ടനിലേക്ക് 'ബിഎംഡബ്ല്യൂ എക്സ് ഫൈവ് എം സ്‌പോർട്' കാറോടിച്ച് മമ്മൂട്ടി, ഒപ്പം സുൽഫത്തും; വീഡിയോ വൈറൽ

ലണ്ടൻ: മഹാനാടൻ എന്ന വിശേഷണത്തിന് അപ്പുറത്താണ് നടൻ മമ്മൂട്ടി എന്ന് പലരും പറയാറുണ്ട്. പുറമെ കർശ്ശക്കാരനായി പെരുമാറുമെങ്കിലും അദ്ദേഹത്തിന്റെ ഉള്ള് നിറയെ സ്‌നേഹമാണെന്നാണ് അദ്ദേഹത്തിനെ അടുത്ത് പരിചയമുള്ളവർ പറയാറുള്ളത്.

അഭിനയത്തിന് പുറമെ അദ്ദേഹത്തിന് ഏറെ താല്പര്യമുള്ള ഒന്നാണ് ഡ്രൈവിംഗ്. അതുപോലെ ഫോട്ടോഗ്രാഫിയോടും അദ്ദേഹത്തിന് ഏറെ താല്പര്യമുണ്ട്. പുതിയ ട്രെന്റുകൾ കൃത്യമായി നിരീക്ഷിക്കുന്ന ഒരാളു കൂടിയാണ് മമ്മൂട്ടി. വളരെ സ്റ്റൈലിഷായിട്ടാണ് അദ്ദേഹം പരിപാടികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ് സോഷ്യൽമീഡിയിയൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

mammoootty

ഡ്രൈവിംഗിനോട് അദ്ദേഹത്തിനുള്ള ഇഷ്ടം ഈ വീഡിയോ കണ്ടാൽ വ്യക്തമാകും. വെള്ളിയാഴ്ച യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മമ്മൂട്ടിയും ഭാര്യ സുൽഫത്തും. അവാർഡ് നൈറ്റ് കഴിഞ്ഞ് ഒരു ദിവസം മാഞ്ചസ്റ്ററിൽ താമസിച്ച് അടുത്ത ദിവസം ലണ്ടിനിൽ പോകുമ്പോഴാണ് മമ്മൂട്ടി കാർ ഓടിച്ചത്.

മമ്മൂട്ടിക്ക് പോകാൻ അവാർഡ് നൈറ്റിന്റെ മുഖ്യ സംഘാടകനും ആനന്ദ് ടിവി ചെയർമനുമായ എസ്. ശ്രീകുമാർ തന്റെ 'ബിഎംഡബ്ല്യൂ എക്സ് ഫൈവ് എം സ്‌പോർട്' കാർ നൽകി. ഡ്രൈവറെ വെച്ച് ഓടിക്കാമെന്ന് ശ്രീകുമാർ പറഞ്ഞെങ്കിലും താൻ തന്നെ ഓടിച്ചോളമെന്ന് മമ്മൂട്ടി പറയുകയായിരുന്നു, ഇതോടെ ശ്രീകുമർ തന്റെ കാർ മമ്മൂട്ടിക്കും യുകെ റോഡുകളിൽ ഡ്രൈവ് ചെയ്തു പോകാൻ കഴിയും വിധം ഇൻഷുറൻസ് എടുത്തു.

ലണ്ടനിലേക്ക് ഏകദേശം 250 മൈലോളം മമ്മൂട്ടി ഡ്രൈവ് ചെയ്ത് പോയി. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും ജോർജും ഉണ്ടായിരുന്നു. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഡ്രൈവ് ചെയ്യാനുള്ള ഇന്റർനാഷണൽ ലൈസൻസ് മമ്മൂട്ടിക്ക് ഉണ്ട്. ഓസ്ട്രേലിയയിൽ വെച്ച് മമ്മൂട്ടി കാർ ഡ്രൈവ് ചെയ്തിരുന്നു.

അതുപോലെ അവാർഡ് നൈറ്റിന്റെ അണിയറ പ്രവർത്തകർക്ക് ഒപ്പമായിരുന്നു മമ്മൂട്ടിയും കുടുംബവും താമസിച്ചത്. മമ്മൂട്ടിക്ക് വേണ്ടി ഫൈഫ്സ്റ്റാർ സൗകര്യമുള്ള താമസ സൗകര്യങ്ങളാണ് സംഘാടകർ ഒരിക്കിയിരുന്നെങ്കിലും അണിയറ പ്രവർത്തകർക്കൊപ്പം താമസിക്കാമെന്ന് പറയുകയായിരുന്നു.

അണിയറ പ്രവർത്തകരും സംഘാടകരും എവിടെയാണ് താമസിക്കുന്നതെന്ന് ആനന്ദ് ടിവി ചെയർമാനോട് ചോദിച്ച മമ്മൂട്ടി അവർക്കൊരുക്കിയ സൗകര്യങ്ങൾ തന്നെ തനിക്കും മതി എന്ന് പറയുകയായിരുന്നു.

അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തിനൊപ്പം എത്തിയപ്പോഴായിരുന്നു മമ്മൂട്ടി സിഡ്ണിയിൽ നിന്ന് കാൻബറിയിലേക്കും അവിടുന്ന് മെൽബണിലേക്കും ഏകദേശം 2300 കിലോമീറ്റർ ഒറ്റടിക്ക് ഡ്രൈവ് ചെയ്തത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+