Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു വീഡിയോ വരാനുണ്ട്; ഫേസ് റിവീലിങ് എന്നു പറഞ്ഞ് ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കും: ഇതാര്‍ക്കുമറിയില്ല'

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണ അടുത്തിടെ പങ്കുവെക്കുന്ന യൂട്യൂബ് വീഡിയോകള്‍ എല്ലാം വലിയ ചര്‍ച്ച ആകാറുണ്ട്. തന്റെ ആദ്യ കണ്മണിയെ വരവേല്‍ക്കുന്ന യൂട്യൂബ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്ത് ഏറ്റവും അധികം ന്യൂസ് നേടുന്ന വീഡിയോകളില്‍ ഒന്നായി മാറി.

പ്രസവത്തിന്റെ സങ്കീര്‍ണതകളും ആ സമയത്ത് കുടുംബം ഒരു ഗര്‍ഭിണിക്ക് നല്‍കേണ്ട പിന്തുണയുമൊക്കെ ഈ വീഡിയോയിലൂടെ ദിയ വ്യക്തമാക്കിതന്നു. ഗര്‍ഭിണികള്‍ക്കും ഗര്‍ഭിണികള്‍ ആകാന്‍ പോകുന്നവര്‍ക്കും പ്രചോദനമേകുന്നതാണ് ഈ വീഡിയോകള്‍ എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. അതിനു ശേഷം കുഞ്ഞുമായുള്ള വിശേഷങ്ങളും പ്രസവരക്ഷയുമൊക്കെ ദിയ പങ്കുവെച്ചിരുന്നു.

എന്നാല്‍ ഈ വീഡിയോകളിലൊന്നും ദിയ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ ഒഫീഷ്യല്‍ പേര്. ഓസി എന്നാണ് ദിയയെ വീട്ടില്‍ വിളിക്കുന്നത്. ഓസിയുടെ മകന്‍ എന്ന അര്‍ത്ഥത്തില്‍ ഓമിയെന്നാണ് കുഞ്ഞിനെ ഓമനപ്പേരിട്ട് വിളിക്കുന്നത്. കൃഷ്ണകുമാര്‍ കുടുംബത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു കുഞ്ഞ് വരുന്നത്.

diya

ഒരു മാസമായ കുഞ്ഞിനെ കാണാനുള്ള വലിയ ആകാംക്ഷയിലാണ് ഫോളോവേഴ്‌സ്. എന്നാല്‍ എല്ലാ യൂട്യൂബ് വീഡിയോകളിലും തല മറച്ചാണ് കുഞ്ഞിനെ ദിയ കാണിക്കുന്നത്. കുഞ്ഞിനെ കുളിപ്പിക്കുന്നത് ഉള്‍പ്പെടെ എല്ലാ വിശേഷങ്ങളും വിശദമായി കാണിച്ചിട്ടും മുഖം മാത്രം വെളിപ്പെടുത്താത്തതില്‍ പലരും പരിഭവം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുഞ്ഞിനെയും കൊണ്ട് ദിയ തിയറ്ററിലും ഷോപ്പിങ്ങിനും ഒക്കെ പോയിരുന്നു. ഫോളോവേഴ്‌സിനെ മാത്രം കുഞ്ഞിനെ കാണിക്കുന്നില്ല എന്നതായിരുന്നു പരാതി. ഇപ്പോഴിതാ ആ ആകാംക്ഷയ്ക്ക് ദിയ വിരാമമിട്ടിരിക്കുകയാണ്.

സെപ്റ്റംബര്‍ അഞ്ചിന് കുഞ്ഞിന്റെ മുഖം കാണിക്കും എന്നാണ് ദിയ വ്യക്തമാക്കിയിരിക്കുന്നത്. അന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ദിയയുടെയും അശ്വിന്റെയും വിവാഹ വാര്‍ഷികം കൂടിയാണത്. അതുകൊണ്ടാണ് ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ യൂട്യൂബ് വീഡിയോയിലാണ് ദിയ കുഞ്ഞിന്റ മുഖം കാണിക്കുമെന്ന് വെളിപ്പെടുത്തിയത്. കോവളത്ത് അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ദിയയും കുടുംബവും. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരുന്നുകൊണ്ടാണ് ദിയ വളരെ സ്വാഭാവികമായി ഇക്കാര്യം പറഞ്ഞത്. ഓമീസ് ഫേസ് റിവീലിങ് സെപ്റ്റംബര്‍ അഞ്ചിന് ഉണ്ടാകുമെന്നാണ് ദിയ അറിയിച്ചത്.

അതേസമയം, ദിയയുടെ ഈ വെളിപ്പെടുത്തലിന് പിന്നില്‍ ഒരു തന്ത്രം ഒളിഞ്ഞിരിപ്പുണ്ടെന്ന് പലരും യൂട്യൂബ് കമന്റ്‌സില്‍ പറയുന്നുണ്ട്. ഓമീസ് ഫേസ് റിവീലിങ് എന്നു പറഞ്ഞ് ഒരു വീഡിയോ വരാനുണ്ട്. അതിന് നല്ല ഹൈപ്പ് കൊടുക്കണം. അതിനു വേണ്ടിയാണ് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍. നിരവധി പേരാണ് കുഞ്ഞിന്റെ മുഖം കാണാന്‍ കാത്തിരിക്കുന്നത്.

കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുമ്പോള്‍ ആ വീഡിയോ എന്തായാലും ട്രെന്‍ഡിങ്ങില്‍ ഉണ്ടാകും. അന്നത്തെ ദിവസം മുഴുവന്‍ ഓമിയുടെ ചിത്രങ്ങള്‍ ആയിരിക്കും സോഷ്യല്‍ മീഡിയ നിറയെ. പ്രസവത്തിന്റെ വീഡിയോ പോലെ ഇതും ലക്ഷക്കണക്കിന് ആളുകള്‍ കാണും. ഇതിന് വേണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ദിയയുടെ യൂട്യൂബ് വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ച് കമന്റ് ഇങ്ങനെ:

ഫേസ് റിവീലിങ് എന്നു പറഞ്ഞ് ലക്ഷങ്ങള്‍ യൂട്യൂബില്‍ നിന്ന് വരുമാനം ഉണ്ടാക്കാനുള്ള പരിപാടിയാണ് ഇതെന്ന് പലര്‍ക്കും അറിയില്ല. ഈ യൂട്യൂബേഴ്‌സിന് എല്ലാം കണ്ടന്റാണ് - കല്യാണം, പ്രഗ്‌നന്റ് ആകുന്നത്, പ്രസവം, കുഞ്ഞിന്റെ ഫേസ് കാണിക്കുന്നത് തുടങ്ങിയവ...

ഇങ്ങനെ ചിലരൊക്കെ കമന്റുകളിലൂടെ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അതില്‍ എന്താണ് തെറ്റെന്നും പലരും ചോദിക്കുന്നുണ്ട്. ദിയയെ പിന്തുണച്ച് ഒരാള്‍ കമന്റ് കുറിച്ചത് ഇങ്ങനെ - ദിയ കുഞ്ഞിന്റെ മുഖം ഇപ്പോള്‍ കാണിക്കാത്തത് എന്തെങ്കിലും സ്‌പെഷ്യല്‍ ഡേ കാണിക്കാന്‍ ആയിരിക്കും അതുവരെ വെയ്റ്റ് ചെയ്യു. അപ്പോള്‍ ഈ പറഞ്ഞ നെഗറ്റീവ് കമന്റ് ഒക്കെ പോസിറ്റീവ് ആകും. പിന്നെ ഇപ്പോള്‍ എല്ലാരും ഇടുന്ന നെഗറ്റീവ് എല്ലാം കാണാന്‍ കാത്തിരുന്ന കുഞ്ഞിന്റെ മുഖം കാണാന്‍ പറ്റാത്ത വിഷമത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+