ഷർട്ട് ഇഷ്ടമായെന്ന് അവതാരക; തെലുങ്ക് അഭിമുഖത്തിനിടെ ഷർട്ട് ഊരിനൽകാനൊരുങ്ങി ഷൈൻ; വീഡിയോ വൈറൽ
എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് ഷൈൻ ടോം ചാക്കോയുടേത്. അഭിമുഖങ്ങളിലൊക്കെ അവതാരകരെ വെള്ളം കുടിപ്പിക്കാറുണ്ട് താരം. അദ്ദേഹത്തിന്റെ സംസാരരീതിയും ഉത്തരംമുട്ടിക്കുന്ന മറുചോദ്യങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ വൈറലാവാറുമുണ്ട്. ഷൈനിന്റെ വെട്ടിത്തുറന്നുള്ള സംസാരം ഇഷ്ടപ്പെടുന്നവരുരും ഉണ്ട്. അതേസമയം വിമർശിക്കുന്നവരും ഉണ്ട്.
ഇപ്പോൾ ഒരു തെലുങ്ക് മാധ്യമത്തിന് ഷൈൻ ടോം ചാക്കോ നൽകിയ അഭിമുഖമാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. തെലുങ്കിലെ അദ്ദേഹത്തിന്റെ ആദ്യം അഭിമുഖമാണ് ഇത്. രംഗബലി എന്ന സിനിമയുടെ സംവിധായകൻ പവൻ ബസംസെട്ടിയും ഷൈനിനൊപ്പം അഭിമുഖത്തിൽ ഉണ്ടായിരുന്നു. ഈ അഭിമുഖത്തിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്.

സംസാരത്തിനിടെ അവതാരക ഷൈനിന്റെ ഡ്രസിംഗ് സ്റ്റൈലിനെക്കുറിച്ച് പറയുന്നുണ്ട്. ഷൈനിന്റെ ഷർട്ട് തനിക്ക് ഇഷ്ടമായെന്നാണ് അവതാരക പറയുന്നത്. ഉടൻ നിങ്ങൾക്ക് ഇത് വേണോ എന്ന് ഷൈൻ ചോദിക്കുന്നു. വേണം എന്നായിരുന്നു അവതാരക പറഞ്ഞത്. എനിക്കിത് വേണം സാർ എന്ന് അവതാരക പറഞ്ഞയുടൻ ഷൈൻ ഷർട്ടിന്റെ ബട്ടണുകൾ ഊരുന്നു. എന്നാൽ പവൻ ബസംസെട്ടി തടയാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഷർട്ട് വേണമെന്ന് തന്നെയാണ് അവതരാക ആവർത്തിക്കുന്നത്.
ഷർട്ട് തന്നാൽ ഞാൻ എന്താണ് ധരിക്കുക എന്ന് ആണ് താരം ചോദിക്കുന്നത്. താൻ ഊരിത്തന്നാൽ നിങ്ങൾ ഇത് ഉപയോഗിക്കണമെന്നും ഷൈൻ പറയുന്നു. വളരെ രസകരമായിട്ടാണ് ഇവർ സംസാരിക്കുന്നത്. അതേസമയം പാന്റ് ഇഷ്ടമായെന്ന് പറയാത്തത് ഭാഗ്യമായി, പറഞ്ഞിരുന്നെങ്കിൽ ആകെ കുഴപ്പമായേനെ എന്നും അവതാരക പറയുന്നു.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലായാലും തെലുങ്കിലായാലും ഷൈനിന് ഒരു മാറ്റവും ഇല്ലാ എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ താരത്തിന്റെ ഈ പ്രവൃത്തി അത്ര ശരിയായില്ലെന്ന് വിമർശിക്കുന്നവരും ഉണ്ട്. മൊത്തത്തിൽ ഉള്ള വില കളിയുന്ന പണിയായിപ്പോയെന്നാണ് ഇവരുടെ അഭിപ്രായം
അതേസമയം, കഴിഞ്ഞവർഷം അവസാനം ഷൈൻ വിമനാത്തിന്റെ കോക്ക് പിറ്റിൽ കയറിയ സംഭവം വലിയ വിവാദമായിരുന്നു. എന്താ സംഭവം എന്ന് നോക്കാനാണ് കയറിയതെന്നാണ് പിന്നീട് ഒരു അഭിമുഖത്തിൽ ഷൈൻ പറഞ്ഞത്. ഞാൻ അത് എന്താ സംഭവം എന്ന് നോക്കാൻ പോയതാണ്.
ഒരു കുഴലിൽ കൂടി കയറ്റി നമ്മളെ സീറ്റിൽ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടേ എന്നാണ് ഷൈൻ പറഞ്ഞത്. അന്ന് ഷൈനിനെ ഇറക്കിവിട്ടതിനു ശേഷമായിരുന്നു വിമാനം പുറപ്പെട്ടത്. അബദ്ധം പറ്റിയതാണെന്ന താരത്തിന്റെ വിശദീകരണം കണക്കിലെടുത്താണ് അധികൃതർ വിട്ടയച്ചത്.












Click it and Unblock the Notifications