ആ നഖം ഒറിജിനലാണോ, അത്രയും നഖം പൃഥ്വി വളർത്തിയോ? സിനിമയിലെ മേക്ക് അപ്പിനെക്കുറിച്ച് പൃഥ്വിരാജ്
സിനിമ ലോകത്തെ ചർച്ച ആടുജീവിതത്തെക്കുറിച്ചാണ്. വർഷങ്ങൾ നീണ്ട കാത്തരിപ്പിന് ഒടുവിൽ കഴിഞ്ഞ ദിവസമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം പ്രദർശനത്തിന് എത്തിയത്. ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന നോവലാണ് ബ്ലെസി ആടുജീവിതം എന്ന സിനിമയാക്കിയത്. 16 വർഷത്തെ പ്രയ്തനമാണ് ഈ സിനിമ. ആറാട്ടുപുഴക്കാരനായ നജീബ് എന്ന മനുഷ്യന്റെ ജീവിതമാണ് ബെന്യാമിൻ നോവലാക്കിയത്.
അഭ്രപാളിയിൽ നജീബ് ആയി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. തന്റെ ജീവിതം തന്നെയാണ് സിനിമയിൽ കണ്ടത് എന്ന് നിറഞ്ഞ കണ്ണുകളോടെ നജീബും പറയുന്നു. പൃഥ്വിരാജിനെ അല്ല നജീബിനെ തന്നെയാണ് സിനിമയിൽ കാണാനായത് എന്ന് പ്രേക്ഷകരും പറയുന്നു. ഈ സിനിമയ്ക്ക് വേണ്ടി പൃഥ്വിയും ബ്ലെസിയും അണിയറ പ്രവത്തകരും ചെറിയ ത്യാഗമല്ല സഹിച്ചത്. സിനിമ കരിയറിലെ വിലപ്പെട്ട വർഷങ്ങളാണ് ഈ സിനിമയ്ക്കായി മാറ്റിവെച്ചത്.

ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ട്രാൻസ്ഫോർമേഷനുകൾ ചെറുതൊന്നുമല്ല. ഭാരം കൂട്ടിയും കുറച്ചും ഭക്ഷണം കഴിക്കാതെയിരുന്നുമൊക്കെയാണ് പൃഥ്വി നജീബ് ആയി മാറിയത്. പൃഥ്വിയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയായിരിക്കും നജീബ് എന്നാണ് സിനിമ കണ്ടവരൊക്കെ പറയുന്നത്
മരുഭൂമിയിലെ ജീവിതത്തിനിടയിൽ നജീബിന്റെ രൂപത്തിൽ പല മാറ്റങ്ങളും വരുന്നുണ്ട്. മെലിഞ്ഞ്, മുടിയും താടിയും നഖവുമൊക്കെ വളർന്ന് വല്ലാത്തൊരു രൂപത്തിലേക്ക് എത്തുന്നുണ്ട്. ട്രെയിലറിൽ തന്നെ എല്ലാവരും ശ്രദ്ധിച്ച കാര്യമാണ് നീണ്ടുവളർന്ന നഖം. ഈ നഖം ശരിക്കും പൃഥ്വി വളർത്തിയതാണോ എന്ന് ചോദ്യം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഇതിനുള്ള മറുപടി വ്യക്തമാക്കുകയാണ് പൃഥി. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം നഖത്തെക്കുറിച്ച് പറയുന്നത്.
നഖം ശരിക്കും വളർത്തിയതല്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. നഖം ഒറിജിനൽ വളർത്താം എന്ന് താൻ പറഞ്ഞതാണെന്നും എന്നാൽ അങ്ങനെ വളർത്തുന്നതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ നഖം വളർത്തി ഒരു സീൻ എടുത്തിട്ട് സീനിന്റെ ഇടയിലെങ്ങാനും അത് പൊട്ടിപ്പൊയാൽ കണ്ടിന്യൂവിറ്റി പോകുമെന്നും പൃഥ്വിരാജ് പറയുന്നു.
പ്ലാസ്റ്റിക്ക് കൊണ്ടല്ല, ഒരു പ്രത്യേക മെറ്റീരിയൽ കൊണ്ടാണ് നഖം നിർമ്മിച്ചതെന്നും സ്പെഷ്യൽ ഗ്ലൂ കൊണ്ടാണ് ഇത് ഒട്ടിച്ച് വെയ്ക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. സ്കിന്നിലേക്ക് ഓവർലാപ്പ് ചെയ്തിട്ടാണ് നഖം വെച്ചതെന്നും പൃഥ്വി പറയുന്നു. വൈകുന്നേരം ഇളക്കൽ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പൃഥ്വി പറയുന്നു. മേക്ക് അപ്പ് ഇടാൻ ഒന്നര മണിക്കൂറാണ് എടുത്തതെങ്കിൽ മേക്കപ്പ് അപ്പ് ഊരാൻ രണ്ട് മണിക്കൂറാണ് എടുത്തതെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications