കൃഷ്ണകുമാറിന് പിറന്നാൾ ആശംസിച്ച് മക്കളും ഭാര്യയും; ഇത്ര വയസ്സായോ, വിശ്വസിക്കില്ലെന്ന് ആരാധകർ
നടൻ കൃഷ്ണ കുമാറും ഭാര്യ സിന്ധുവും നാല് മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാന സിനിമ താരം കൂടിയാണ്. ദിയയും ഇൽഷാനിയും ഹൻസികയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇന്ന് കൃഷ്ണ കുമാറിന്റെ ജന്മദിനമാണ്. മക്കളാെക്കെ അച്ഛന് ആശംസ അറിയിച്ചിട്ടുണ്ട്. ആദ്യം കൃഷ്ണ കുമാറിന് ആശംസ നേർന്നത് അഹാന തന്നെയായിരുന്നു.
ഹാപ്പി ബർത്ത് ഡേ അച്ഛാ എന്ന് കുറിച്ച് കൊണ്ടാണ് അഹാനയുടെ ചെറുപ്പത്തിലെ ചിത്രവും അച്ഛനൊപ്പം ഉള്ള ഇപ്പോഴത്തെ ചിത്രവും പങ്കുവെച്ച് എത്തിയത്. ദിയയും അതുപോലെ തന്നെ തന്റെയും അച്ഛന്റെയും പഴ ഫോട്ടോയും പുതിയ ഫോട്ടോയും പങ്കുവെച്ചു. സിന്ധുവും കൃഷ്ണ കുമാറിന് ആശംസ നേർന്നു. നിരവധി കമന്റുകളാണ് ഇവരുടെ പോസ്റ്റുകൾക്ക് വരുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും കൃഷ്ണ കുമാർ ചേട്ടന് ഒരു മാറ്റവും ഇല്ല , ഇപ്പോഴും ചെറുപ്പക്കാരൻ എന്നാണ് അധികമാളുകളും പറയുന്നത്.

ഗൂഗിളിൽ കൃഷ്ണ കുമാറിന്റെ ജനനത്തീയതി കാണിക്കുന്നത് ജൂൺ 12 1968 ആണ്. ദൂരദർശനിലെ വാർത്താ അവതാരകനായാണ് തൻ്റെ കരിയർ ആരംഭിച്ചത്. വാർത്താ അവതാരകനായിരിക്കെയാണ് അദ്ദേഹത്തിന് ആദ്യമായി അഭിനയിക്കാൻ അവസരം ലഭിച്ചത്. കെ ബാലചന്ദറിൻ്റെ മകൻ കൈലാസം ഡിഡി മലയാളത്തിന് വേണ്ടി നിർമ്മിച്ച 13 എപ്പിസോഡുകളുള്ള ഒരു സീരിയലിൽ അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.നെടുമുടി വേണുവിൻ്റെ മകനായാണ് കൃഷ്ണ കുമാർ അഭിനയിച്ചത്. അന്ന് ഡിഡി മലയാളം മാത്രമായിരുന്നു മലയാളം ചാനൽ.
ഏഷ്യാനെറ്റ് ആരംഭിച്ചപ്പോൾ "സ്ത്രീ" എന്ന പേരിൽ ഒരു ടിവി സീരയൽ ഉണ്ടായിരുന്ന. തുടക്കത്തിൽ, സിദ്ദിഖും വിനയ് പ്രസാദും ആയിരുന്നു നായികാനായകന്മാർ. സിദ്ദിഖ് സിനിമകളിൽ തിരക്കിലായതോടെ നായക വേഷം കൃഷ്ണ കുമാർ ഏറ്റെടുത്തു, ഇത് അദ്ദേഹത്തിൻ്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലായി.
1994-ൽ "കാശ്മീരം" എന്ന മലയാള ചിത്രത്തിലൂടെയാണ് കൃഷ്ണ കുമാർഔദ്യോഗികമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അദ്ദേഹം നിരവധി മലയാളം സിനിമകളിലും ടിവി സീരിയലുകളിലും പ്രത്യക്ഷപ്പെട്ടു. 2021 ൽ ആണ് കൃഷ്ണ കുമാർ ഔദ്യോഗികമായി ബി ജെ പിയിൽ ചേർന്നത്. 2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നുള്ള പാർട്ടിയുടെ സ്ഥാനാർത്ഥി എന്നാൽ പരാജയപ്പെട്ടു. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി കൊല്ലത്ത് മത്സരിച്ചു. എന്നാൽ അദ്ദേഹം പരാജയപ്പെട്ടു.












Click it and Unblock the Notifications