ഇതൊന്നും അത്ര ശരിയല്ല! ചുണ്ടിൽ സിഗരറ്റുമായി ആമിർ ഖാന്റെ മകൾ ഇറ, പ്രീ- വെഡ്ഡിംഗ് ഫോട്ടോയ്ക്ക് വിമർശനം
ജനുവരി മൂന്നിന് ആയിരുന്നു ആമിർ ഖാന്റെ മകൾ ഇറാ ഖാന്റേയും കാമുകൻ ഫിറ്റ്നസ് ട്രെയിനയർ നൂപുർ ശിഖാരയുടേയും രജിസറ്റർ വിവാഹം നടന്നത് ഈദയ്പൂരിൽ ഡെസ്റ്റിനേഷൻ വിവാഹും മുംബൈയിൽ ആഡംബരമായ റിസെപ്ഷനും നടന്നു. എന്നാൽ ഇപ്പോൾ ഇറാ ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വലിയ വിമർശനമാണ് ഉയർത്തുന്നത്.
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചത്. നൂപുർ ശിഖരെയ്ക്കും കുടുമംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പവും ഉള്ള ചിത്രങ്ങളാണ് ഇറ പങ്കുവെച്ചത് എന്നാൽ അതിലെ ഒരു ഫോട്ടോയാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇറ ചുണ്ടിൽ സിഗരറ്റ് വെച്ച് നിൽക്കുന്നതാണ് ചിത്രത്തിൽ. ഇതിന് പിന്നാലെ വലിയ വിമർശനങ്ങൾ വന്നു.

ഇങ്ങനെ സിഗരറ്റ് ചുണ്ടത്ത് വെച്ച് നിൽക്കുന്ന ഫോട്ടോ നല്ലതല്ല എന്നാണ് ഒരാൾ പറഞ്ഞത്. അവസാന ചിത്രത്തിലെ പ്രഭാവലയം ഒരു തമാശയാണോ എന്നാണ് മറ്റൊരാൾ ചോദിച്ചത്. നിങ്ങളുടെ നല്ല ശീലങ്ങൾ കാരണം ആണ് ആളുകൾ നിങ്ങളെ പിന്തുടരുന്നത്, അവസാന ചിത്രം കാണിക്കുന്നത് നിങ്ങളുടെ ഇമേജ് നശിപ്പിക്കുന്ന ചിത്രമാണ് എന്നാണ് മറ്റൊരാൾ പറഞ്ഞത്. ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.
അതേസമയം, ഇറാ ഖാന്റെയും നൂപുർ ശിഖരെയുടെയും വിവാഹ ആഘോഷങ്ങൾ ഈ ആഴ്ച ഉദയ്പൂരിൽ നടന്നു. വിവാഹ ആഘോഷങ്ങളിൽ മെഹന്ദി, സംഗീത ചടങ്ങ്, പൈജാമ പാർട്ടി എന്നിവ ഉൾപ്പെട്ടിരുന്നു. ജനുവരി 10 ന് ഉദയ്പൂരിൽ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ദമ്പതികൾ മോതിരവും കൈമാറി.
ജയ്പൂരിൽ നാല് ദിവസം നീണ്ട വിവാഹാഘോഷം ആമീർ സംഘടിപ്പിച്ചിരുന്നു.ഹൈ തൈ സ്ലിറ്റുള്ള കറുപ്പ് ഓഫ് ഷോൾഡർ ഗൗണായിരുന്നു വെൽക്കം ഡിന്നറിന് ഇറയുടെ വേഷം. വിവാഹ ദിവസം സാധരാണ രീതിയിലുള്ള വെള്ള ഗൗണായിരുന്നുന ഇറാ ഖാൻ ധരിച്ചത്.












Click it and Unblock the Notifications