സിനിമയിലെ വയലന്‍സിനെതിരേ ആഷിഖ് അബു; 'ആരാ ഈ പറയുന്നത്... ചിരിവരുന്നു'; ഇടുക്കി ഗോള്‍ഡില്‍ വിമര്‍ശനം
കൊച്ചി: സിനിമയിലെ വയലന്‍സിന്റെ അതിപ്രസരത്തിനെതിരേ സംവിധായകന് ആഷിഖ് അബു. ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ആഷിഖ് അബു തന്റെ നിലപാട് വ്യക്തമാക്കിയത്. വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം ഉള്‍പ്പെടെ സമീപകാലത്ത് കേരളത്തെ നടുക്കിയ കൊലപാതകങ്ങളില്‍ സിനിമയിലെ അമിതമായ വയലന്‍സിനും പങ്കുണ്ടെന്ന ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ആഷിഖ് അബുവിന്റെ പ്രതികരണങ്ങളില്‍ വലിയ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. പ്രധാനമായും ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഡോള്‍ഡ് എന്ന സിനിമയെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയരുന്നത്.
സിനിമയിലെ വയലന്‍സ് ജനങ്ങളെ സ്വാധീനിക്കുമെന്നും അതിനാല്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ഉത്തരവാദിത്തത്തോടെ പ്രതികരിക്കണമെന്നുമായിരുന്നു ആഷിക് അബുവിന്റെ പ്രതികരണം.

'ആഷിക് അബുവിന്റെ വാക്കുകള്‍: 'സിനിമ വളരെ പവര്‍ഫുളായിട്ടുള്ള മീഡിയം ആണ്. പലതരത്തിലുള്ള സ്വാധീനം സിനിമയ്ക്ക് സമൂഹത്തിന് മേലുണ്ട്. ഒരു ഫിലിം മേക്കര്‍ എന്ന നിലയ്ക്ക് സമൂഹത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനോട് പ്രതികരിക്കണം. ഒരു ചലച്ചിത്രകാരന് എന്ന നിലയ്ക്ക് ഇപ്പോള്‍ എന്റെ സിനിമകള്‍ക്ക് നേരെയാണ് അത്തരമൊരു വിമര്‍ശനം വരുന്നതെങ്കില്‍ അതിനെ അഡ്രസ് ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം.'
'റൈഫിള്‍ ക്ലബ്ബിന്റെ കാര്യത്തിലോട്ട് വരുകയാണെങ്കില്‍ അതൊരു വീഡിയോ ഗെയിം കാണുന്നത് പോലെയാണ് ഷൂട്ടിങ് സീനുകള്‍ കാണേണ്ടത് എന്ന നേരത്തെയുള്ള ധാരണയുടെ പുറത്താണ് അതിനെ അങ്ങനെ കൊറിയോഗ്രാഫി ചെയ്തത്. കുറച്ച് ഉത്തരവാദിത്വത്തോടെ ചെയ്യണം എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം' - ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
സിനിമകളിലെ വയലന്‍സിനെതിരേ കര്‍ശനമായ സെന്‍സര്‍ നടപടികള്‍ വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവരുന്നത്. അതിനിടെ, ആഷിഖ് അബുവിന്റെ പ്രതികരണ വീഡിയോക്ക് താഴെ കമന്റുകളായി നിരവധി പേരാണ് വിയോജിപ്പ് രേഖപ്പെടുത്തുന്നത്. വയലന്‍സ് രംഗങ്ങള്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുമെങ്കില്‍ റൈഫിള്‍ ക്ലബ്ബ് ചിത്രീകരിക്കാന്‍ ആഷിഖ് അബുവിന് എങ്ങനെയാണ് കഴിയുന്നതെന്നാണ് കമന്റ് ബോക്സുകളില്‍ ചോദ്യമുയരുന്നത്.
'ആരാ ഈ പറയുന്നത്.. ചിരി വരുന്നു' എന്നാണ് ഒരാള്‍ പ്രതികരിച്ചത്. 'കഞ്ചാവിന്റെ പരസ്യം പോലെ നിങ്ങള്‍ ഒരു പടമെടുത്തു വച്ചിട്ടുണ്ട്, ഇടുക്കി ഗോള്‍ഡ്. ആ നിങ്ങള്‍ തന്നെയാണോ ഈ പറയുന്നത്' എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. ഇടുക്കി ഗോള്‍ഡ് ഒക്കെ അണ്ണന്റെ സിനിമ തന്നെയാണല്ലോ എന്നും കമന്റായി ഓര്‍മിപ്പിക്കുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications