Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം' അധിക്ഷേപ കമന്റിട്ടയാൾക്ക് വായടപ്പിച്ച് മറുപടി നൽകി അഭയ ഹിരൺമയി

കൊച്ചി വ്യത്യസ്ത ശബ്ദത്തിലൂടെ മലയാളികളുടെ കൈയ്യടി നേടിയ ഗായികയാണ് അഭയ ഹിരൺമയി. സിനിമകളിൽ മാത്രമല്ല, സ്റ്റേജ് ഷോകളിലും താരം നിറഞ്ഞ സാന്നിധ്യമാണ്. അഭയയുടെ പാട്ടിനൊപ്പം എല്ലാവരും താരത്തെ പുകഴ്ത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്, അഭയയുടെ ഡ്രെസിങ് സ്റ്റൈൽ. ആരേയും ആകർഷിക്കുന്ന ‍ഡ്രെസിങ് സ്റ്റൈലുകളാണ് അഭയ പിന്തുടരാറുള്ളത്. തന്‌റെ സ്റ്റൈലിഷ് ലുക്കുകളും പുതിയ ലുക്കിലുള്ള ഫോട്ടോഷോട്ടും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അഭയ പങ്കിട്ടൊരു വീഡിയോയ്ക്കെതിരെ അധിക്ഷേപം ചൊരിയുകയാണ് ചിലർ. എന്നാൽ ഇത്തരം കമൻറുകളോട് വായടക്കി നിൽക്കാതെ ചുട്ട മറുപടിയുമായി അഭയയും എത്തി.

തന്‍റെ ചര്‍മ്മ സംരക്ഷണം സംബന്ധിച്ച ഒരു വീഡിയോയാണ് അഭയ അടുത്തിടെ പങ്കുവച്ചത്.തിന് പിന്നാലെയാണ് ഗായികയ്ക്കെതിരെ സൈബർ അധിക്ഷേപം കടുത്തത്. 'കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം' എന്നായിരുന്നു ഇതിനൊരാൾ കമന്റ് ചെയ്തത്. എന്നാൽ 'ഞാന്‍ എന്ത് കാണിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം, കൊച്ചമ്മ പോയാട്ട്' എന്ന മറുപടിയാണ് അഭയ നൽകിയിരിക്കുന്നത്. നിരവധി പേരാണ് അഭയയെ അഭിനന്ദിച്ച് കമന്റിന് മറുപടി നൽകുന്നത്.

abhayamain-1

ചേച്ചിക്ക് കിട്ടിയോ? ഇല്ല ചോദിച്ച് വാങ്ങി, സദാചാരവാദിയാണോ? സ്വന്തം കാര്യവും വീട്ടുകാരുടെ കാര്യവുമൊക്കെ നോക്കി നടന്നാൽ പോരെ, അവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കൂ, നിങ്ങൾക്ക് ഇഷ്ടമല്ല വീഡിയോ കാണുന്നതെങ്കിൽ സ്ക്രോൾ ചെയ്ത് പോകൂ, എന്നിങ്ങനെയാണ് പലരും കുറിച്ചിരിക്കുന്നത്.

അതേസമയം സൈബർ ആക്രമണങ്ങൾക്കെതിരെ മുൻപും ശക്തമായ ഭാഷയിൽ തന്നെ അഭയ ഹിരൺമയി പ്രതികരിച്ചിട്ടുണ്ട്. മുൻപ് ഒരു പരിപാടിയിൽ ഡീപ് നെക്ക് ധരിച്ചെത്തിയ അഭയയ്ക്ക് കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മുൻപൊരു അഭിമുഖത്തിൽ അഭയ പറഞ്ഞത് ഇങ്ങനെയായിരുന്നു-' എന്റെ ശരീരമാണിത്. എന്റെ ബോഡിയാണ്. അത് എനിക്ക് ഷോ ഓഫ് ചെയ്യണമെന്നാണുള്ളതെങ്കില്‍ ഞാന്‍ ഷോ ഓഫ് ചെയ്യും. പക്ഷേ ആ കമന്റുകൾ ഒ്ക്കെ കണ്ടപ്പോൾ എനിക്ക് സന്തോഷമാണ് തോന്നിയത്.

ആളുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ട്. എന്റെ വളർച്ച, എങ്ങനെ ഞാൻ വസ്ത്രം ധരിക്കുന്നു എന്നൊക്കെ. എങ്ങിനെയാണ് ഞാന്‍ എന്നെ പ്രൂവ് ചെയ്യാന്‍ ശ്രമിയ്ക്കുന്നത് എന്നും, സത്യത്തില്‍ ആരെയും ബോധ്യപ്പെടുത്താനല്ല, എനിക്ക് എന്നെ തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഡീപ് നെക്ക് ഇട്ടിട്ടുള്ള ഒരു വൈറ്റ് ഡ്രസ്സ് ഇട്ടു നില്‍ക്കുന്നു എങ്കില്‍, അടുത്ത തവണ ഞാന്‍ മുഴുവനായും കവര്‍ ചെയ്തു നില്‍ക്കുന്ന ഒരു ഡ്രസ്സ് ഇട്ട് വന്ന് നില്‍ക്കുമായിരിയ്ക്കും. അതെന്റെ ഇഷ്ടമാണ്', എന്നായിരുന്നു താരത്തിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+