റിലേഷൻഷിപ്പ് അവസാനിപ്പിച്ചാലോ ഡിവോഴ്സ് ആയാലോ മുൻ പങ്കാളിയെ കുറ്റം പറയുന്നത് കൊണ്ട് ഗുണമില്ല'; അഭയ ഹിരൺമയി
കൊച്ചി: ഇപ്പോഴും നല്ല സുഹൃത്തുക്കളെ കണ്ടെത്താൻ തനിക്ക് സാധിക്കാറില്ലെന്ന് ഗായിക അഭയ ഹിരൺമയി. സ്നേഹം കാണിക്കുന്നത് കൊണ്ട് തനിക്ക് പണി കിട്ടിയിട്ടേ ഉള്ളൂവെന്നും താരം പറഞ്ഞു. ഒരു സ്വപ്ന ജീവിയാണ് താനെന്നും ജീവിതത്തിൽ കല ഇല്ലായിരുന്നുവെങ്കിൽ എപ്പോഴും നിരാശയോട് താൻ അലഞ്ഞ് നടന്നേനെയെന്നും അഭയ പറഞ്ഞു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
താൻ എല്ലാ ബന്ധങ്ങളും സൂക്ഷിക്കുന്ന വ്യക്തിയല്ലെന്നാണ് അഭിമുഖത്തിൽ അഭയ പറയുന്നത്. എല്ലാ മനുഷ്യരോടും പക്ഷേ സ്നേഹത്തോടെയും കരുതലോടെയും ഇടപെടാൻ ശ്രമിക്കാറുണ്ട്. കുറഞ്ഞപക്ഷം ഒരു നല്ല ചിരി, അത് കൊടുക്കാൻ സാധിച്ചില്ലെങ്കിൽ അവർ മനുഷ്യരല്ലെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഇത്തരത്തിൽ സ്നേഹം കാണിച്ചത് കൊണ്ട് തനിക്ക് പണി മാത്രമേ കിട്ടിയിട്ടുള്ളൂ', താരം പറഞ്ഞു.

അച്ഛനോടുള്ള സ്നേഹത്തെ കുറിച്ച് പല അഭിമുഖങ്ങളിലും വാചാലയായിട്ടുണ്ട് അഭയ. അടുത്തിടെയായിരുന്നു അഭയയുടെ പിതാവ് മരിച്ചത്. വളരെ സ്വാതന്ത്ര്യ ബോധത്തോടെയാണ് അച്ഛൻ വളർത്തിയതെന്നും എപ്പോഴും അദ്ദേഹത്തിന്റെ കൃത്യമായ നോട്ടത്തിലാണ് താൻ വളർന്നതെന്നും അഭയ പറയുന്നു. 'നല്ലൊരു കുടുംബം ജീവിതം ഞാൻ നയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അപ്പോഴും എന്നെ കൊണ്ട് സാധിക്കുന്ന തരത്തിൽ ജോലി ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആരുണ്ടെങ്കിലും സ്വന്തമായി സമ്പാദിക്കണമെന്ന് അച്ഛൻ പറയും'.
നല്ല മനുഷ്യനായാൽ നന്നായി ജീവിക്കാനാകും. വിശ്വാസിയായൊരാളാണ് ഞാൻ. ദൈവത്തോട് എനിക്ക് ഒരു ഉത്തരവാദിത്തമുണ്ട്. എന്നോട് തന്നെയും ഉത്തരവാദിത്തം ഉണ്ട്. നന്നായി ജീവിക്കുകയെന്നത് പ്രധാനമാണ്. അല്ലാതെ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. റിലേഷൻഷിപ്പിൽ നിന്നും ഡിവോഴ്സിൽ നിന്നും ഒക്കെ ഇറങ്ങി വന്നിട്ടുള്ളവർ മുൻ പങ്കാളിയെ കുറിച്ച് കുറ്റം പറഞ്ഞത് കൊണ്ടും വിമർശിച്ചത് കൊണ്ടൊന്നും ഒരു ഗുണവുമില്ല. എന്നെ പരിഗണിക്കാതിരുന്നൊരു വ്യക്തിയായിരുന്നു ഞാൻ .എന്നാൽ ദൈവം പറഞ്ഞ് സ്വന്തം കുടുംബത്തെ മാത്രമല്ല നീ നിന്നേയും പരിഗണിക്കണമെന്ന് ,അത് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു', അഭയ അഭിമുഖത്തിൽ പറഞ്ഞു.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായി 14 വർഷം ലിവിങ് ടുഗേതറിൽ ആയിരുന്നു അഭയ. കഴിഞ്ഞ വർഷം ഇരുവരും പിരിയുകയായിരുന്നു. പിന്നാലെ ഗോപി സുന്ദർ അമൃത സുരേഷുമായി പ്രണയത്തിലായി. അഭയയും താൻ പ്രണയത്തിലായിരുന്നുവെന്ന് അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications