Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ ഗോപിയെ വിട്ടതോടെ ജീവിതം സന്തോഷകരമായി, ആക്ടീവുമാണല്ലോ'; വായടപ്പിച്ച് അഭയ ഹിരൺമയി

ഇൻസ്റ്റഗ്രാമിൽ പങ്കിട്ട തന്റെ റീൽ വീഡിയോയ്ക്ക് താഴെ അധിക്ഷേപിച്ച് കമന്റിട്ടവർക്ക് ചുട്ടമറുപടി നൽകി ഗായിക അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പേര് പറഞ്ഞായിരുന്നു താരത്തിനെ പരിഹസിച്ചത്. ഇതിനെല്ലാം അതിരൂക്ഷമായ ഭാഷയിലാണ് അഭയ മറുപടി നൽകിയത്.

ഗോപിയെ വിട്ടതിന് ശേഷം നല്ല ലുക്ക് വന്നു, ജീവിതത്തിലും. പണി മൂവിയിൽ. ഗംഭീരമാകും എന്ന് പ്രതീക്ഷ ഉണ്ട്. കാരണം നിങ്ങൾ ഇപ്പോൾ ഒറ്റക്കാണ്', എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. അങ്ങനെ തെറ്റ് ചെയ്തതായി തനിക്ക് തോന്നിയിട്ടില്ലെന്നും എന്റെ തിരഞ്ഞെടുപ്പിൽ ഞാൻ എല്ലായപ്പോഴും സന്തോഷവതിയായിരുന്നുവെന്നും അഭയ ഇതിന് മറുപടി നൽകി.

abhaya Hiranmayi

ഇപ്പോൾ കൂടൂതൽ സന്തോഷവതിയായും ആക്ടീവുമാണല്ലോയെന്ന് പറഞ്ഞയാളോട് ഞാൻ എന്നും അങ്ങനെ തന്നെയായിരുന്നുവെന്നാണ് അഭയയുടെ പ്രതികരണം. 'നിങ്ങളുടെ കാര്യങ്ങൾ ചെയ്യാൻ എല്ലാവിധ ആശംസകളും. അങ്ങനെ മിസ്റ്റർ ഗോപി സുന്ദറിൽ നിന്ന് കുറച്ച് ശ്രദ്ധ നേടൂ എന്ന മറ്റൊരു കമന്റിന് എന്തിനാണ് താങ്കൾ അദ്ദേഹത്തെ കുറിച്ച് ആവലാതിപ്പെടുന്നതെന്നും അദ്ദേഹം സ്വന്തം ജീവിതം ജീവിക്കട്ടെയെന്നും അഭയ മറുപടി കൊടുത്തു. ഇത്തരത്തിൽ സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള മുൻ ബന്ധത്തെ അധിക്ഷേപിച്ചവർക്കെല്ലാം കൃത്യമായ മറുപടിയാണ് അഭയ നൽകിയത്.

ഗോപി സുന്ദറുമായി 14 വർഷത്തോളം ലിവ് ഇൻ റിലേഷനിലായിരുന്നു അഭയ ഹിരൺമയി. പിന്നീട് 2022 ൽ ഇരുവരും വേർപിരിയുകയായിരുന്നു. പിന്നാലെ ഗായിക അമൃതയുമായി താൻ പ്രണയത്തിലാണെന്ന് ഗോപി സുന്ദർ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ അഭയയുമായി വേർപിരിയാൻ ഉണ്ടായ കാരണം ഗോപി സുന്ദർ വെളിപ്പെടുത്തിയിരുന്നില്ല. അഭയയും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. വ്യക്തിപരമായ കാര്യം ചർച്ചയാക്കാൻ തനിക്ക് താത്പര്യമില്ലെന്നായിരുന്നു അഭയ പറഞ്ഞത്.

ഒരിക്കൽ പോലും ഗോപി സുന്ദറിനെ വിമർശിച്ച് കൊണ്ട് അഭയ പ്രതികരിച്ചിരുന്നില്ല. 14 വർഷത്തെ ബന്ധം പിരിയുമ്പോൾ സ്വാഭാവികമായി വിഷമം ഉണ്ടാകുമെന്നും എന്നാൽ താൻ ഇപ്പോൾ തന്റെ ജീവിതവുമായി മുന്നോട്ട് പോകുകയാണെന്നുമാണ് പിന്നീട് അഭയ വ്യക്തമാക്കിയത്.

അതേസമയം താൻ മറ്റൊരു പ്രണയത്തിലാണെന്ന് മുൻപൊരിക്കൽ അഭയ ഹിരൺമയി സൂചിപ്പിച്ചിരുന്നു. എന്നാൽ അതാരാണെന്ന് താരം വ്യക്തമാക്കിയിരുന്നില്ല. സമയമാകുമ്പോൾ അതിനെ കുറിച്ച് തുറന്ന് പറയുമെന്നായിരുന്നു അഭയ പറഞ്ഞത്.
നിലവിൽ തന്റെ സംഗീത ജീവിതവുമായി മുന്നോട്ട് പോകുകയാണ് അഭയ. നിരവധി സിനിമകളിൽ താരം പിന്നണി പാടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+