Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമൃതയുടെ മകള്‍ മരിച്ചെന്ന് വാര്‍ത്ത, നല്‍കിയത് അമൃത സുരേഷിന്റെ ചിത്രം'; അല്‍പം ദയ കാണിക്കൂവെന്ന് അഭിരാമി

കൊച്ചി: തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ ഗായിക അഭിരാമി സുരേഷ്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെയും മകള്‍ പാപ്പു എന്ന അവന്തികയുടെയും ചിത്രം സഹിതം പ്രചരിച്ച വ്യാജവാര്‍ത്തയിലാണ് പ്രതികരണവുമായി അഭിരാമി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം.

മറ്റൊരു ഭാഷയിലെ അമൃത എന്ന നടിയുടെ മകള്‍ മരിച്ചെന്ന വാര്‍ത്തയാണ് പ്രസ്തുത യൂട്യൂബ് ചാനല്‍ നല്‍കിയത്. എന്നാല്‍ ഇതില്‍ അമൃത സുരേഷ് അടക്കം അമൃത എന്ന പേരുള്ള മറ്റ് ചിലരുടെ ചിത്രമടക്കം നല്‍കിയായിരുന്നു തമ്പ്‌നൈല്‍ നല്‍കിയിരുന്നത്. അഭിരാമി സുരേഷിന്റെ പ്രതികരണം ഇങ്ങനെയാണ്...

abhirami suresh

'ഈ അടുത്ത്, ഒരു അഞ്ചോ ആറോ ദിവസം മുന്‍പ് റെഗുലറായിട്ട് ഇതുപോലത്തെ കണ്ടന്റിടുന്ന ഒരു ചാനല്‍. ഇത് ഞാന്‍ ആ ചാനലിന് എഗൈന്‍സ്റ്റ് പറയുന്നതോ കേസിന്റെ കാര്യമോ അല്ല. കാരണം അങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ എനിക്ക് ഇരിക്കാന്‍ സമയമുണ്ടാകില്ല. പക്ഷെ വളരെ ഒഫന്‍സീവായ കാര്യം വരുമ്പോള്‍ ഞാനെപ്പോഴും നിങ്ങളോട് ഷെയര്‍ ചെയ്യാറുണ്ട്. ഞാന്‍ അതിന് നിയമനടപടികള്‍ എടുത്തിരിക്കും.

കഴിഞ്ഞ അഞ്ചാറ് ദിവസം മുമ്പ് ഒരു യൂട്യൂബ് ചാനലില്‍ വളരെ മിസ് ലീഡിംഗ് ആയിട്ടുള്ള തമ്പ്‌നൈല്‍ കണ്ടു. അമൃതയുടെ മകള്‍ അന്തരിച്ചു എന്ന് പറഞ്ഞിട്ട്. ആക്ച്വലി ന്യൂസ് എന്ന് പറയുന്നത് ഒരു കന്നഡ, തെലുഗ് നടിയുടെ മകള്‍ അന്തരിച്ചതിനെ പറ്റിയാണ്. അത്രയും സെന്‍സിറ്റീവും സാഡ്‌നിംഗും ആയിട്ടുള്ള വാര്‍ത്തയില്‍ പോലും ആ ചാനല്‍ യൂസ് ചെയ്തിരിക്കുന്നത് മലയാളത്തിലെ എല്ലാ പ്രധാനപ്പെട്ട അമൃതമാരും കരയുന്ന ഒരു ഫോട്ടോയാണ്.

ഈ വീഡിയോ ഇറങ്ങിയ ദിവസം തന്നെ ഞാന്‍ കണ്ടിരുന്നു. എനിക്ക് അത് കുറെ പേര്‍ അയച്ച് തന്നു. അമൃത ചേച്ചി ഇങ്ങനത്തെ കാര്യങ്ങളിലൊന്നും റിയാക്ട് ചെയ്യാറില്ല. അപ്പോള്‍ എന്റെ അടുത്ത് പറഞ്ഞു. കേസെങ്കില്‍ കേസ് കൊടുക്കണം. ഇതിങ്ങനെ പോയിക്കൊണ്ടിരിക്കുന്നത് അത്ര നല്ലതല്ലല്ലോ. ഏത് എക്‌സ്റ്റന്റ് വരെ പോകും എന്നുള്ളത്. ഈ ചാനല്‍ ഞാന്‍ എടുത്ത് നോക്കി. ഈ വീഡിയോയില്‍ ഞാന്‍ അവരുടെ പേരൊന്നും മെന്‍ഷന്‍ ചെയ്യാന്‍ പോകുന്നില്ല.

ഈ ഒരു പര്‍ട്ടിക്കുലര്‍ ചാനലിനോട് പറയാനുള്ള കാര്യമല്ല ഇത്. ഇങ്ങനത്തെ കാര്യങ്ങള്‍ ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഒരു സംഭവത്തിന് ബേസിക്കായിട്ട് കൊടുക്കേണ്ട കുറച്ച് റെസ്‌പെക്ട് ഉണ്ട്. അയാളുടെ പ്രൈവസിയെ കുറച്ചെങ്കിലുമൊക്കെ മാനിക്കണം. എന്നോട് കുറച്ച് പേര്‍ പറയാറുണ്ട് നിങ്ങളുടെ പ്രൈവസി അങ്ങനെ കാണിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക്ക് അങ്ങനെ വരുന്നത് എന്നത്. നമുക്കെല്ലാവര്‍ക്കും ഈ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയ ഉണ്ട്.

പബ്ലിക് ഫിഗര്‍ അല്ലെങ്കിലും അവര്‍ക്ക് പറ്റുന്ന ക്രൗഡിലേക്ക് അവര്‍ എല്ലാവരും ചെയ്യുന്ന കാര്യം തന്നെയാണ് പേഴ്‌സണല്‍ മൊമന്റ്‌സ് ഷെയര്‍ ചെയ്യുക എന്നുള്ള പല കാര്യങ്ങളും. പബ്ലിക് ഫിഗര്‍ എന്ന് പറയുമ്പോള്‍ അതിന്റെ ക്രൗഡ് കുറച്ച് കൂടി കൂടുതലായിരിക്കും. എപ്പോഴും ഈ ബേസ് ഗ്രൗണ്ട് ലെവലായിട്ട് നില്‍ക്കുന്ന കാര്യങ്ങള്‍ സെയിമാണ്. ആ ആള്‍ക്ക് കൊടുക്കേണ്ട വ്യക്തിസ്വാതന്ത്ര്യം, മ്യൂച്വല്‍ റെസ്‌പെക്ട് എന്നിവ ബ്രേക്ക് ചെയ്യുന്ന സാധനങ്ങളാണിതൊക്കെ.

abhirami suresh

നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നെങ്കില്‍ ഞങ്ങള്‍ക്ക് പറയാം എന്നുള്ള ടൈപ്പ് ആളുകളാണ്. ആ ചാനലിനേയോ അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളുകളേയോ ഇന്ന് എനിക്ക് പെട്ടെന്ന് കറക്ട് ചെയ്യാന്‍ പറ്റില്ല. ഈ ചാനലിന്റെ വീഡിയോസ് നോക്കിയപ്പോള്‍ എനിക്ക് മനസിലായി ഇതൊരു യെല്ലോ ജേര്‍ണലിസം ടൈപ്പ് ആണെന്ന്. ഞാനൊരു ജേര്‍ണലിസം സ്റ്റുഡന്റായിരുന്നു. പസ് തുടങ്ങിയ കാലം മുതലെ അതിന് മറ്റൊരു വിംഗായി എക്‌സിസ്റ്റ് ചെയ്തിട്ടുള്ള കാര്യമാണ് ഈ യെല്ലോ ജേര്‍ണലിസം.

ഫാക്ടിനേക്കാള്‍ കൂടുതല്‍ സെന്‍സേഷണലൈസ് ചെയ്യുന്ന സ്റ്റോറികളാണ് യെല്ലോ ജേര്‍ണലിസത്തിന്റെ കീ പോയന്റ്. നമ്മുടെ തോട്ട് പ്രോസസിനെ ക്യാച്ച് ചെയ്ത് കൊണ്ടാണ് യെല്ലോ ജേര്‍ണലിസം വളര്‍ന്നിട്ടുള്ളത്. വിവാദം എവിടെയുണ്ടോ അവിടെ എന്റെ ചേച്ചിയുണ്ട്. അത് അവരുടെ യോഗമായിപ്പോയി. ഇതുപോലെ മുകേഷേട്ടന്‍ കരയുന്ന തമ്പ്‌നൈല്‍ വെച്ച് കൊണ്ട് ദേവിക മരിച്ച നിലയില്‍ എന്ന് പറഞ്ഞ് കണ്ടന്റ് ഓപ്പണ്‍ ചെയ്യുമ്പോഴേക്ക് ഏതോ ഒരു ചേച്ചിയുടെ മരണത്തെ കുറിച്ചുള്ള ന്യൂസാണ്.

ഇതെല്ലാം കണ്ടപ്പോള്‍ എനിക്ക് വളരെ മോശമായി തോന്നി. നമ്മള്‍ ഈ സംസാരിക്കുന്നത് മരണത്തപ്പറ്റിയാണ്. അവിടെ നമ്മള്‍ അതില്‍ നിന്നും ആള്‍ക്കാരെ മിസ്ലീഡ് ചെയ്ത് കൊണ്ട് പൈസയുണ്ടാക്കിയെടുക്കുക എന്ന് പറയുന്നത് എത്ര ന്യായീകരിച്ചാലും നല്ല പരിപാടിയല്ല. ഇത് തുടങ്ങിയത് ഈ ചാനല്‍ ആയിരിക്കില്ല. ഇത് കാലങ്ങള്‍ക്ക് മുന്‍പുള്ള സംഭവമാണ്. അതുകൊണ്ട് ഈ ചാനലിനോട് മാത്രം നിങ്ങള്‍ അത് ശരിയാക്കണം എന്ന് പറയാനുള്ള അവകാശമില്ല.

അത്തരം താല്‍പര്യവും എനിക്കില്ല. ഇത്തരം ചാനലുകളുടെ ആക്രമണത്തിന്റെ ഇരകളാണ് ഞാനും ചേച്ചിയും. അതുകൊണ്ട് ദയവ് ചെയ്ത് മരണം സംബന്ധിച്ച കാര്യങ്ങളിലെങ്കിലും മിസ് ലീഡ് ചെയ്ത് ക്ലിക്ക് ബൈറ്റും തമ്പ്‌നൈലുമിട്ട് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടി ദയവ് ചെയ്ത് നിര്‍ത്തുക. എന്തായാലും ഒരാളുടെ പേഴ്‌സണല്‍ ലൈഫിനെ ടാര്‍ഗറ്റ് ചെയ്ത് കൊണ്ട് ഫാക്ട് ആണെന്ന് ഉറപ്പില്ലാത്ത കാര്യങ്ങളെ വെച്ച് സ്റ്റോറീസ് ഉണ്ടാക്കിയിട്ട് പേഴ്‌സണല്‍ ലൈഫ് ടാര്‍ണിഷ് ചെയ്യുന്ന ന്യൂസുകള്‍ പ്രചരിപ്പിക്കുന്ന ചാനലുകള്‍ എക്‌സിസ്റ്റ് ചെയ്‌തോട്ടെ.

എനിക്ക് കുഴപ്പമില്ല. പക്ഷെ അറ്റ്‌ലീസ്റ്റ് ഇങ്ങനത്തെ കാര്യങ്ങളില്‍ കുറച്ച് എത്തിക്‌സ് കാണിച്ചാല്‍ നന്നായിരിക്കും. നമ്മളെല്ലാവരും നോര്‍മലായിട്ടുള്ള മനുഷ്യരാണ്. എല്ലാവരും വ്യത്യസ്തരാണ്. എന്റെയും ചേച്ചിയുടേയും കമന്റ്‌സില്‍ പലപ്പോഴും കാണാറുള്ളത് നിങ്ങള്‍ക്ക് ഭയങ്കര തൊലിക്കട്ടിയാണ് കേട്ടോ എന്നുള്ളതാണ്. ഇത്തരം കാര്യങ്ങളില്‍ ഒരിക്കലെങ്കിലും വിക്ടിമായാല്‍ ഈ തൊലിക്കട്ടിയില്ലെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ ഭവിഷ്യത്ത് എന്നുള്ളത് മനസിലാക്കാന്‍ പറ്റും.

നമ്മള്‍ വളരെ വിഷമിച്ച് കൊണ്ടിരിക്കുന്ന സമയത്ത് പറയാന്‍ പറ്റില്ല, നമ്മള്‍ ആത്മഹത്യ എന്ന നിലയിലേക്ക് വരെ എത്തിയേക്കും. എല്ലാവരും എല്ലാ ദിവസവും സന്തോഷത്തോടെയിരിക്കുന്ന ആള്‍ക്കാരല്ലല്ലോ. വിഷമിച്ചിരിക്കുമ്പോള്‍ യെല്ലോ ജേര്‍ണലിസം ചെയ്യുന്നവരുടെ ഏതെങ്കിലും ഒരു ന്യൂസ് മതിയാകും അവരുടെ ലൈഫ് എടുക്കുന്ന ഡിസിഷനിലേക്ക് വരെ അവര്‍ എത്തിച്ചേരാന്‍. അതുകൊണ്ട് കുറച്ചെങ്കിലും ഒരു ദയയൊക്കെ കാണിക്കാം.'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+