Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയിൽ 8 ലക്ഷം അടച്ചോ, ബാക്കി അടക്കാൻ ആളുകളോട് സഹായം ചോദിച്ചോ? കമന്റ് കണ്ട് ഞെട്ടി അഭിരാമി സുരേഷ്

ബാലയ്ക്കെതിരെ മുൻ ഭാര്യ അമൃത സുരേഷ് രം​ഗത്ത് വന്നിരുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട കരാറിലെ രേഖകളിൽ ബാല കൃത്രിമം കാണിച്ചെന്നായിരുന്നു അമൃതയുടെ പരാതി. ഇതിന് പിന്നാലെ അമൃതയെ പിന്തുണച്ചും വിമർശിച്ചും ആളുകൾ രം​ഗത്തെത്തിയിരുന്നു. പിന്നാലെ അമൃതയെ പിന്തുണച്ചും തങ്ങൾ നേരിടുന്ന ആക്രമണത്തെക്കുറിച്ച് വ്യക്തമാക്കിയും സഹോദരി അഭിരാമി സുരേഷും ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

തങ്ങൾ ഒരുപാട് സഹിച്ചുകഴിഞ്ഞെന്നും കൂടുതൽ ആക്രമണങ്ങൾ വരുമ്പോൾ താൻ മിണ്ടാതിരിക്കില്ലെന്നും തങ്ങളെ സംരക്ഷിക്കാൻ ഇപ്പോൾ തങ്ങളുടെ അച്ഛൻ ഇല്ലെന്നും അതിനാൽ താൻ അത് ചെയ്യുമെന്നും ഇത് ആരെയും അപകീർത്തിപ്പെടുത്താനല്ല ഇത് ഞങ്ങളു‍ടെ സത്യത്തിന് വേണ്ടിയാണ്, നുണകൾ കേട്ട് മടുത്തു എന്നായിരുന്നു പോസ്റ്റ്, അഭിരാമിയുടെ പോസ്റ്റിന് നിരവധി കമന്റുകളും വന്നു.

abhirami

അതിൽ ഒരു കമന്റ് ശരിക്കും അഭിരാമിക്ക് ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു. അഭിരാമി അഭിരാമിയുടെ സുഹൃത്തായ അഭിരാമി എന്ന പേരുള്ള വ്യക്തിക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് പങ്കുവെച്ച പോസ്റ്റ് തെറ്റായി രീതിയിൽ വ്യാഖ്യാനിക്കുന്നതായിരുന്നു ആ കമന്റ്. സോഷ്യൽ മീഡിയയിൽ ഒരു കത്ത് പ്രചരിക്കുന്നുണ്ട്. നിങ്ങളുടെ അമ്മയെ സ്ട്രോക്ക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മറ്റുള്ളവരിൽ നിന്നും സഹായം ആവശ്യമാണെന്നും ഇതിനകം നിങ്ങൾ 8 ലക്ഷം രൂപ അടച്ചെന്നും എന്നാൽ നിങ്ങൾക്ക് ഇനി പതിനയ്യായിരം രൂപ വേണമെന്നും.. ഇത് ശരിയാണോ എന്നായിരുന്നു കമന്റ്.

എന്നാൽ ഇത് തെറ്റാണെന്ന് അഭിരാമി പറഞ്ഞു. സുഹൃത്തിന്റെ സുഹൃത്തായ അഭിരാമിക്ക് വേണ്ടിയുള്ള പോസ്റ്റാണ്. അവർക്ക് എന്തെങ്കിലും സഹായം ലഭിക്കാൻ വേണ്ടിയാണ് ഞാൻ അത് ഷെയർ ചെയ്തത്. ആരാണ് ഈ വാർത്തകളെ തെറ്റായി പറഞ്ഞുപരത്തുന്നത്, എന്നാണ് അഭിരാമി ചോദിച്ചത്.

അഭിരാമി സുഹൃത്തിന്റെ സുഹൃത്താണെന്നും അവരുടെ അവസ്ഥ താൻ പേഴ്സണലി വെരിഫൈ ചെയ്തതാണെന്നും വളരെ ചെറുതാണെങ്കിലും അവര്ഡക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യണമെന്ന്, ചെറിയ സംഭവുാന പോലും വലിയ കാര്യമാണെന്നും വ്യക്തമായി കുറിച്ചാണ് അഭിരാമി ആ പോസ്റ്റ് ഷെയർ ചെയ്ത്. ഈ പോസ്റ്റാണ് അഭിരാമി സുരേഷിന്റെ അമ്മയാണ് ആശുപത്രിയിൽ ഉള്ളതെന്നും ആശുപത്രിയിൽ‌ അടയ്ക്കാൻ അഭിരാമി പണം അഭ്യർത്ഥിച്ചുവെന്നും തരത്തിൽ ചിലർ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+