കല്യാണം കഴിക്കാത്തതിന്റെ ഒരു കാരണം അതാണ്: ചേച്ചിയുടെ കാര്യത്തില്‍ തുടക്കത്തില്‍ എതിർപ്പായിരുന്നു: അഭിരാമി
സൈബർ അറ്റാക്കിന്റെ ഭാഗമായി അഭിനയ മേഖലയിലെ പല അവസരങ്ങളും നഷ്ടമായിട്ടുണ്ടെന്ന് അഭിരാമി സുരേഷ്. പല ഭാഗത്ത് നിന്നുമുള്ള സമ്മർദ്ദം കാരണം തീരുമാനിച്ചുറപ്പിച്ച വേഷങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 'ഇന്ന ആള്‍ വിളിച്ച് പറഞ്ഞു പറ്റില്ലെന്ന്' അതുകൊണ്ടാണ് ഒഴിവാക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം കുറേ കാര്യങ്ങള്‍ വന്നതോടെ അഭിനയം എന്ന് പറയുന്ന കാര്യം ഞാന്‍ മനഃപ്പൂർവ്വം നിർത്തിയതാണെന്നും അഭിരാമി പറയുന്നു.
സംഗീതം എന്റെ രക്തമാണ്. മരിക്കുന്ന സമയത്ത് പോലും ഒരു പാട്ടെങ്കിലും പാടിയിട്ടായിരിക്കും. ഇതൊന്നും അല്ലാതെ കുറെ പൈസ ഉണ്ടാക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. പൈസയോടുള്ള ഒരു ആർത്തിയല്ല അതിന് കാരണം. ഞങ്ങളുടെ കുടുംബത്തിന് കുറച്ചുകൂടെ നല്ല സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നെങ്കില്‍ ഇത്രയധികം അനുഭവിക്കേണ്ടി വരില്ലായിരുന്നു. പൈസ ഇല്ലാത്തതിന്റെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍.

ബിസിനസ് രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കണം, നല്ല വരുമാനം കണ്ടെത്തണം. നല്ലൊരു ബിസിനസ് വുമണ്‍ എന്ന രീതിയില്‍ ലോകം മുഴുവന്‍ അറിയപ്പെടണം. അതൊടൊപ്പം തന്നെ എന്റെ ഒരു സർക്കിളില്‍ ഉള്ളവരെ എനിക്ക് സംരക്ഷിക്കാന്‍ കഴിയണം. ഇതാണ് എന്റെ ലക്ഷ്യം. അതിന് നല്ല സാമ്പത്തിക സ്ഥിരത വേണം. ഇപ്പോള്‍ ഞാന്‍ ഒരിടത്ത് പോലും എത്തിയിട്ടില്ല. എന്തെങ്കിലും വിഷയം വന്നാല്‍ നല്ലൊരു വക്കീലിനെ വെക്കാനെങ്കിലും മികച്ച വരുമാനം വേണം. നല്ല സമ്പാദ്യം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് എനിക്കുള്ളത്. കല്യാണം പോലും കഴിക്കാതെ നില്‍ക്കുന്നതിന്റെ ഒരു കാരണം അതാണെന്നും താരം വ്യക്തമാക്കുന്നു.
ഞങ്ങളെക്കുറിച്ച് പുറത്ത് പറയുന്നത് കോടികളുടെ കഥയാണ്. അതൊന്നും അല്ല യഥാർത്ഥ്യം. എന്നാല്‍ ഞങ്ങള്‍ കോടികള്‍ ഉണ്ടാക്കും. അതിന് ഒരു കാര്യത്തില്‍ മാത്രം നിന്നതുകൊണ്ട് കാര്യമില്ല. ബിസിനസും സംഗീതവുമൊക്കെ മുന്നോട്ട് കൊണ്ടുപോകണം. എന്റെ വീടിനേയും കുടുംബത്തേയും സംരക്ഷിക്കാന്‍ സാധിക്കണം.
കല്യാണം എന്ന് പറയുന്നത്, ചേച്ചിയും അനുഭവം മുന്നിലുള്ളതിനാല്‍ തന്നെ ഒരു പേടിയാണ്. എന്റെ അച്ഛന്റേയും അമ്മയേടും പരിശുദ്ധ സ്നേഹം ആയതുകൊണ്ട് അവരുടെ ബന്ധം മുന്നോട്ട് പോയി. എന്റെ ചേച്ചിയുടെ സ്നേഹം പരിശുദ്ധമല്ലാത്തതുകൊണ്ടല്ല, ആ ബന്ധം ബ്രേക്ക് അയത്. അമൃത സുരേഷ് വളരെ ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിച്ച വ്യക്തിയാണ്. അവർ എന്തുമാത്രം സ്നേഹിച്ചും വാശിപിടിച്ചുമാണ് ആ കല്യാണത്തിന് വേണ്ടി നിന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം.
അപ്പുറത്ത് നില്‍ക്കുന്ന ആള്‍ വലിയ വീട്ടിലെ ആള്‍ ആണല്ലോ. ഞങ്ങള്‍ തുടക്കത്തില്‍ ഈ വിവാഹത്തിന് എതിരായിരുന്നു. രണ്ടുപേരുടെ തലങ്ങളും വ്യത്യാസമായിരുന്നു. ഈ ജനറേഷനിലേക്ക് വരികയാണെങ്കില്‍ എല്ലാം ഒത്ത ഒരാള്‍ വരികയാണെങ്കില്‍ മാത്രമേ കല്യാണം കഴിക്കാന്‍ സധിക്കുകയുള്ളു. മുമ്പ് ഒരു പ്രപ്പോസല്‍ കല്യാണം വരെയൊക്കെ വന്ന് പോയതാണെന്നും. ഇനിയിപ്പോള്‍ ഒരു കല്യാണം കഴിച്ചാല്‍ അതിനെ ഞാന്‍ നോക്കുന്നുന്നത് വേറെ ഒരു ഫില്‍ട്ടറിലൂടെയായിരിക്കും. അത് എന്റെ കുഴപ്പമാണ്. ഫാമിലിയുടെ ട്രോമയില്‍ നിന്നും റിക്കവറായാല്‍ എല്ലാം കൊണ്ടും ഓക്കെയായ ഒരാള്‍ വന്നാല്‍ കല്യാണം കഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications