Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാപ്പിയായി തുടങ്ങിയ വീഡിയോ അവസാനിച്ചത് അപകടത്തിൽ; എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് അഭിരാമി സുരേഷ്

പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള സഹോദരങ്ങളാണ് അമൃത സുരേഷും അഭിരാമി സുരേഷും. രണ്ട് പേരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അടുത്തിടെ അഭിരാമി സുരേഷ് കുക്കിംഗ് വീഡിയോകൾ ഒക്കെ ചെയ്യാറുണ്ട്. അത്യാവശ്യം നല്ല വ്യൂസ് തന്നെയാണ് വീഡിയോയ്ക്ക് ലഭിക്കാറുള്ളത്. ഇപ്പോൾ തനിക്ക് ഒരു അപകടം പറ്റിയ കാര്യമാണ് അഭിരാമി പങ്കുവെച്ചിരിക്കുന്നത്.

കുക്കിംഗ് വീഡിയോ ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പച്ച മാങ്ങ കൊണ്ട് രസം ഉണ്ടാക്കാനായിരുന്നു അഭിരാമി ശ്രമിച്ചത്. എന്നാൽ ഉണ്ടാക്കുന്നതിനടയിലാണ് അപകടം സംഭവിച്ചത്. വിരലുകൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തു, എന്താണ് സംഭവിച്ചതെന്ന് അഭിരാമി തന്നെ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ എടുത്ത വീഡിയോയുടെ ഭാ​ഗം അഭിരാമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

abhirami

PC: Abhirami Sures/ Fb

കുക്കിംഗ് വീഡിയോ മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്നൊക്കെ പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ഇന്ന് താൻ ലഞ്ച് ആണ് ഉണ്ടാക്കാൻ പോകുന്നതെന്നും തനിക്ക് ഏറ്റവും രസകരമായി തോന്നുന്ന പച്ചമാങ്ങ രസമാണ് ഉണ്ടാക്കാൻ പോകുന്നതെന്നും അഭിരാമി പറയുന്നുണ്ട്.

പിന്നീട് റെസിപ്പിയൊക്കെ അഭിരാമി കാണിക്കുന്നുമുണ്ട്. മാങ്ങ വേവിച്ചെടുക്കുന്നതും മിക്‌സിയിൽ ഇടുന്നതും കാണിക്കുന്നുണ്ട് എന്നാൽ ഇതിന് ശേഷം തനിക്ക് ചെറിയ അപകടം പറ്റിയ കാര്യമാണ് അഭിരാമി പറയുന്നത്.

ഇത് വരെ വളരെ ഹാപ്പിയായി പോയിക്കൊണ്ടിരിന്ന കണ്ടന്റായിരുന്നു. പെട്ടെന്ന് മാങ്ങയാണോ സമയമാണോ മിക്‌സിയാണോ എന്താണ് ചതിച്ചത് എന്ന് അറിയില്ല, പെട്ടെന്ന് ഗംഭീരമായി ഒരു പണി കിട്ടി എന്നാണ് അഭിരാമി പറയുന്നത്.

മാങ്ങ ഇട്ട ശേഷം മിക്‌സി തെറിച്ച് ബ്ലേഡ് തന്റെ കയ്യിൽ കൊണ്ടൂ എന്നാണ് അഭിരാമി പറയുന്നു. ഫസ്റ്റ് 10 മിനുട്ട് തന്റെ റിലേ ആകെ പോയി എന്നും അഭിരാമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+